ആനന്ദ് ഒരു കാലഘട്ടത്തിലും ബിജെപിയുടെ പ്രവർത്തകൻ ആയിരുന്നില്ലെന്ന് ബി ജെ പി നേതാവ് എസ് സുരേഷ്. ബിജെപിയുടെ ചുമതല ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാർത്ഥി പട്ടികയിൽ വന്ന ആളുമല്ല. പട്ടിക തയ്യാറാക്കിയത് ജനാധിപത്യ മാതൃകയിലാണ്. ഒരു പ്രക്രിയയിലും ആനന്ദിൻ്റെ പേര് വന്നിട്ടില്ല. ആനന്ദിൻ്റെ പേര് വരുന്ന സാഹചര്യവും നേതൃത്വത്തിൽ ഉണ്ടായിരുന്നില്ല. ആനന്ദ് ശിവസേനയുടെ സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചതാണ്. ബിജെപിക്ക് എതിരെയുള്ള കുപ്രചരണങ്ങൾ ആക്കാൻ ശ്രമിച്ചുവെന്നും കെ സുരേഷ് പറഞ്ഞു.കെപിസിസി ഓഫീസ് വ്യഭിചാര കേന്ദ്രമാണെന്ന് പ്രചരിപ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. പ്രവർത്തകരാണ് തങ്ങളുടെ പാര്‍ട്ടിയുടെ മൂലധനമെന്നും അവരുടെ ജീവൻ വെച്ച് പന്താടില്ലെന്നും എസ് സുരേഷ് പറഞ്ഞു.ALSO READ: ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ‘പുറത്തുവരുന്നത് ബിജെപിക്കുള്ളിൽ ഉരുണ്ടുകൂടുന്ന ആഭ്യന്തര പ്രശ്നം’: എംഎ ബേബിഅതേസമയം, സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ശാലിനി സ്ഥാനാർഥി പട്ടികയിൽ ഉള്ളതാണെന്നും എസ് സുരേഷ് പറഞ്ഞു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനുള്ള സാഹചര്യം എന്താണെന്ന് അറിയില്ലെന്നും പാർട്ടിക്കും ഞെട്ടലാണ് ഉണ്ടാക്കിയതെന്ന് എസ് സുരേഷ് പറഞ്ഞു.The post ‘ഒരു കാലഘട്ടത്തിലും ബിജെപിയുടെ പ്രവർത്തകൻ ആയിരുന്നില്ല’: ആനന്ദ് കെ തമ്പിയെ തള്ളിപ്പറഞ്ഞ് ബി ജെ പി നേതാവ് എസ് സുരേഷ് appeared first on Kairali News | Kairali News Live.