തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ബൂത്ത് ലവൽ ഓഫിസർ വീട്ടിലെത്തി എന്യൂമറേഷൻ ഫോം നൽകിയിട്ടില്ലെങ്കിൽ ഓൺലൈനായി പൂരിപ്പിക്കാൻ അവസരം. മൊബൈൽ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഓൺലൈനായി ഫോം നൽകാൻ കഴിയൂ.