പട്ന∙ ലോകബാങ്കിൽനിന്ന് ലഭിച്ച 14,000 കോടി രൂപയുടെ ഫണ്ട് നിതീഷ് കുമാർ സർക്കാർ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനായി വകമാറ്റി ഉപയോഗിച്ചെന്ന് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ആരോപണം. ബിഹാർ തിരഞ്ഞെടുപ്പിലെ കന്നി മത്സരത്തിൽ ഒരു സീറ്റിൽപ്പോലും ജൻ സുരാജ് പാർട്ടി വിജയിച്ചിരുന്നില്ല. ഇതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ജെഎസ്പി ദേശീയ പ്രസിഡന്റ് ഉദയ് സിങ് ആരോപണമുന്നയിച്ചത്.