കോട്ടയ്ക്കല്‍ നഗരസഭയില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷം. എല്ലാ വാര്‍ഡിലും ഒറ്റക്ക് മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. നേരത്തെ 8 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്.എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍പുതിയ മൂന്നു വാര്‍ഡുകളില്‍ ഒരെണ്ണം കൂടി കോണ്‍ഗ്രസിനു നല്‍കാനും ധാരണയായതായി റിപ്പോര്‍ട്ട്. അതേസമയം കോണ്‍ഗ്രസിനു നല്‍കിയ ഗാന്ധിനഗറില്‍ മുസ്ലിം ലീഗ് വിമതന്‍ രംഗത്തെത്തി. മങ്ങാടന്‍ മരയ്ക്കാരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇയാളുടെ ബന്ധു മങ്ങാടന്‍ അബ്ദുവാണ് ലീഗ് വിമതന്‍.Also read – ‘സ്വന്തം ആളുകളുടെ പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തി’: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻജില്ലാ യുഡിഎഫ് തീരുമാനം മുസ്ലിം ലീഗ് അട്ടിമറിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് എത്തി. കോണ്‍ഗ്രസിന്റെ മറ്റു വാര്‍ഡുകളിലും ലീഗ് വിമത പ്രവര്‍ത്തനം നടത്തുന്നുവെന്നും പരാതിയുണ്ട്. മുന്നണി ബന്ധം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ബാധ്യതയല്ലെന്നാണ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ വലയുകയാണ് കോണ്‍ഗ്രസ്. ഡിസംബർ 9, 11 തിയ്യതികളിലാണ് കേരളത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുക.The post തദ്ദേശ തെരഞ്ഞെടുപ്പ്: കോട്ടയ്ക്കല് നഗരസഭയില് യുഡിഎഫില് ഭിന്നത രൂക്ഷം appeared first on Kairali News | Kairali News Live.