2019 ജനുവരി മുതൽ 2025 സെപ്റ്റംബർ വരെ മഹാരാഷ്ട്രയിൽ 95,722 റോഡപകട മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ഹൈവേകളിലും നഗര റോഡുകളിലും നിലനിൽക്കുന്ന സുരക്ഷാ പ്രതിസന്ധിയെയാണ് തുറന്ന് കാട്ടുന്നത്. ആവർത്തിച്ചുള്ള നിയന്ത്രണങ്ങളും ബോധവൽക്കരണ നടപടികളും ഉണ്ടായിരുന്നിട്ടും അപകട പ്രവണതകളിൽ കാര്യമായ പുരോഗതിയില്ലെന്ന് മഹാരാഷ്ട്ര ഗതാഗത വകുപ്പിന്റെ പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു.ഈ വർഷത്തെ ആദ്യ 9 മാസങ്ങളിൽ സംസ്ഥാനത്ത് 26,922 അപകടങ്ങളും 11,532 മരണങ്ങളും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നേരിയ വർധനവാണ് അപകടങ്ങളിൽ രേഖപ്പെടുത്തിയത്. അതെ സമയം മരണങ്ങളിൽ നേരിയ കുറവുണ്ട്.ALSO READ: രണ്ടക്ക സീറ്റുപോലും കാണാതെ കോണ്‍ഗ്രസ്; ബിഹാറിലെ തിരിച്ചടികൾക്ക് കാരണം ഇവഇന്ത്യയിലെ ഉയർന്ന റോഡ് മരണനിരക്ക് വർധിക്കുന്നതിൽ ദീർഘകാലമായി നിലനിൽക്കുന്ന, ദുർബലമായ എൻഫോഴ്സ്മെന്റ്, അശ്രദ്ധമായ ഡ്രൈവിംഗ്, അപര്യാപ്തമായ ഡ്രൈവർ പരിശീലനം, ഹെവി വെഹിക്കിൾ ഓവർലോഡ് തുടങ്ങിയ പ്രശ്നങ്ങളാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.2019 ജനുവരി മുതൽ 2025 സെപ്റ്റംബർ വരെ മഹാരാഷ്ട്രയിൽ 2,19,039 അപകടങ്ങൾ ഉണ്ടായി. ഈ അപകടങ്ങളിൽ ഏകദേശം ഒരു ലക്ഷം പേർ മരിക്കുക മാത്രമല്ല, 1,29,670 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 53,036 പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. 2020-ൽ മഹാമാരിക്കാലത്ത് വാഹന ഗതാഗതം ഗണ്യമായി കുറച്ചെങ്കിലും, അപകടങ്ങളിലും മരണങ്ങളിലും സംസ്ഥാനത്ത് സ്ഥിരമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ വർഷം മാത്രം 36,118 അപകടങ്ങളിലായി 15,715 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ കണക്ക്, മൂന്ന് മാസം കൂടി ശേഷിക്കെ, 26,922 അപകടങ്ങളിലായി 11,532 മരണങ്ങളാണ്.വ്യാഴാഴ്ച വൈകുന്നേരം പൂനെയിലെ മുംബൈ-ബെംഗളൂരു ഹൈവേയിൽ ഒരു കാർ രണ്ട് വലിയ കണ്ടെയ്നർ ട്രക്കുകൾക്കിടയിൽ ഇടിച്ചുകയറി വൻ തീപിടുത്തമുണ്ടായതിനെ തുടർന്ന് എട്ട് പേർ കൊല്ലപ്പെടുകയും പതിനാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടമാണ് ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തത്.ഗതാഗത ഡാറ്റ കാണിക്കുന്നത് നിരവധി ജില്ലകളിലായി അപകടങ്ങളുടെ വർദ്ധനവ് ആശങ്കാജനകമാണ്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മുംബൈയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്, 1,878 എണ്ണം. മരണനിരക്കിൽ നാസിക് റൂറലാണ് മുന്നിൽ, 656 പേർ മരിച്ചു. The post ആറ് വർഷത്തിനിടെ ഒരു ലക്ഷത്തോളം റോഡ് മരണങ്ങൾ; മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നത് ഞെട്ടിക്കുന്ന കണക്കുകൾ appeared first on Kairali News | Kairali News Live.