‘അ‍ഴിമതിക്കാരെ സഹിക്കും, എന്നാല്‍ ക‍ഴിവില്ലാത്തവരെ സഹിക്കില്ല, ഇന്ത്യയിലെ രാഹുൽ ഗാന്ധി ബ്രാൻഡ് എന്നത് കഴിവില്ലായ്മയാണ്’: ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

Wait 5 sec.

ഒരു നോര്‍ത്ത് ഇന്ത്യക്കാരൻ സുഹൃത്ത് തനിക്കയച്ച മെസ്സേജ് ഷെയര്‍ ചെയ്ത് ടിറ്റോ ആൻ്റണി മേച്ചേരി. തൻ്റെ സുഹൃത്ത് യുപി സ്വദേശിയാണെന്നും അദ്ദേഹം പറയുന്നു. ഈ സുഹൃത്തിൻ്റെ വല്യച്ഛൻ നെഹ്‌റുവിന് വേണ്ടി വോട്ട് പിടിക്കാൻ നടന്ന ആൾ ആണെന്നും ഇപ്പോള്‍ ആ പ്രദേശത്ത് മഷി ഇട്ടു നോക്കിയാൽ കോണ്‍ഗ്രസ്സുകാര്‍ ഇല്ലെന്നും സുഹൃത്ത് പറയുന്നു.ഇന്ത്യക്കാര്‍ അ‍ഴിമതിക്കാരെ സഹിക്കുമെന്നും എന്നാല്‍ ക‍ഴിവില്ലാത്തവരെ സഹിക്കില്ലെന്നും സുഹൃത്ത് തനിക്കയച്ച സന്ദേശത്തില്‍ പറയുന്നു. ഇന്ത്യയിലെ രാഹുല്‍ ഗാന്ധി ബ്രാൻഡ് എന്നത് ക‍ഴിവില്ലായ്മയാണെന്ന് അയാള്‍ പറയുന്നു. ആളുകള്‍ രാഹുല്‍ ഗാന്ധിയെ ക‍ഴിവില്ലാത്തയാളായാണ് കാണുന്നതെന്നും എന്നാല്‍ അങ്ങനെയല്ലെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് ക‍ഴിഞ്ഞില്ലെന്നും സുഹൃത്തിൻ്റെ സന്ദേശത്തില്‍ പറയുന്നതായി ടിറ്റോ ആൻ്റണി പറയുന്നു.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിൻ്റെ മുഖമായിരിക്കുന്നതുവരെ ജയിക്കില്ലെന്നും സാക്ഷരരായ മലയാളികൾക്കും തമിഴർക്കും മാത്രമേ അദ്ദേഹത്തിൽ പ്രതീക്ഷയുള്ളൂവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപംഒരു നോർത്ത് ഇന്ത്യക്കാരൻ സുഹൃത്തിൻ്റെ മെസ്സേജ് ആണിത്. അതും യു പിയിൽ നിന്നുള്ള , മുൻപ് നെഹ്‌റു മത്സരിച്ചു ജയിച്ച സ്ഥലത്തെ വോട്ടർ.. ഈ സുഹൃത്തിന്റെ വല്യച്ഛൻ നെഹ്‌റുവിന് വേണ്ടി വോട്ട് പിടിക്കാൻ നടന്ന ആൾ ആണെന്ന് ഓർക്കണം.. ഇപ്പൊ ആ പ്രദേശത്ത് മഷി ഇട്ടു നോക്കിയാൽ കോണ്‍ഗ്രസ്സുകാര്‍ ഇല്ലത്രേ..India can tolerate the corrupt, but not the incompetent. The Rahul Gandhi brand in India is incompetent. That is how people see him, at least here: And he did nothing to prove he is not. Infact Contesting elections from Kerala just reaffirmed that belief. Congress won’t win against BJP if Rahul Gandhi is in the phase of congress.Only you literate mallus and Tamils have hopes for him. Sometimes education is your enemy and this is one of those times. 100% literacy but ….. – you know what i mean അതിൻ്റെ മലയാളം എന്താണ് എന്ന് വച്ചാൽ“ഇന്ത്യക്ക് അഴിമതിക്കാരെ സഹിക്കാം, പക്ഷേ കഴിവില്ലാത്തവരെ സഹിക്കില്ല. ഇന്ത്യയിലെ രാഹുൽ ഗാന്ധി ബ്രാൻഡ് എന്നത് കഴിവില്ലായ്മയാണ്. ആളുകൾ അദ്ദേഹത്തെ അങ്ങനെയാണ് കാണുന്നത്, കുറഞ്ഞത് ഇവിടെയെങ്കിലും (നോർത്തിൽ ): അങ്ങനെ അല്ല എന്ന് തെളിയിക്കാൻ അദ്ദേഹം ഒന്നും ചെയ്തില്ല. വാസ്തവത്തിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ആ വിശ്വാസം വീണ്ടും ഉറപ്പിച്ചു. രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ മുഖമായിരിക്കുമ്പോൾ ബിജെപിക്കെതിരെ കോൺഗ്രസ് ജയിക്കില്ല. നിങ്ങൾ സാക്ഷരരായ മലയാളികൾക്കും തമിഴർക്കും മാത്രമേ അദ്ദേഹത്തിൽ പ്രതീക്ഷയുള്ളൂ. ചിലപ്പോൾ വിദ്യാഭ്യാസം നിങ്ങളുടെ ശത്രുവാകും, ഇത് അത്തരം സമയങ്ങളിൽ ഒന്നാണ്. 100% സാക്ഷരത പക്ഷേ….. – ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാം “ഇനി കൊങ്ങികൾ പോയി കക്കൂസിൽ കയറിയിരുന്നു മോങ്ങിക്കോ.. The post ‘അ‍ഴിമതിക്കാരെ സഹിക്കും, എന്നാല്‍ ക‍ഴിവില്ലാത്തവരെ സഹിക്കില്ല, ഇന്ത്യയിലെ രാഹുൽ ഗാന്ധി ബ്രാൻഡ് എന്നത് കഴിവില്ലായ്മയാണ്’: ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.