ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 159 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എടുത്തിട്ടുണ്ട്.ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്ര അഞ്ച് വിക്കറ്റ് നേടി. 17 വർഷത്തിനുശേഷമാണ് ഇന്ത്യയിൽ നടക്കുന്ന ഒരു ടെസ്റ്റിൽ ആദ്യ ദിനത്തിൽ തന്നെ ഒരു പേസ് ബോളർ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ദക്ഷിണാഫ്രിക്കക്ക് എതിരെ ബൂംറ നേടിയ റെക്കോർഡ് ഇതിനു മുമ്പ് സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കൻ പേസറായ ഡെയ്ൽ സ്റ്റെയ്നായിരുന്നു. മുഹമ്മദ് സിറാജും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം നേടുകയും ചെയ്തു.Also Read: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയ്ക്ക് ഇങ്ങനെ ഒരു പ്ലേയിങ് ഇലവൻ ആദ്യമായി…ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുയായിരുന്നു. പക്ഷെ പ്രോട്ടീസ് ബാറ്റർമാരെ കൃത്യമായ ഇടവേളകളിൽ വീ‍ഴ്ത്താൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. 31 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 12 റൺസെടുത്ത യശസ്വി ജെയ്സ്വാളിനെയാണ് നഷ്ടമായത്.13 റൺസുമായി കെ എൽ രാഹുലും ആറ് റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്. മാർക്കോ ജാൻസെനാണ് ദക്ഷിണാഫ്രിക്കക്കായി വിക്കറ്റ് നേടിയത്.The post 17 വർഷത്തിനുശേഷം ടെസ്റ്റിൽ അത് സംഭവിച്ചു: ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ആദ്യ ദിനം appeared first on Kairali News | Kairali News Live.