എത്ര നോക്കിയിട്ടും കാറിൻ്റെ മൈലേജ് കൂടുന്നില്ലേ?.. എന്നാല്‍ ഇനി മുതല്‍ മൈലേജ് വര്‍ദ്ധിക്കും. ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. സ്മൂത്തായുള്ള ഡ്രൈവിംഗ്, ടയറിൻ്റെ മർദ്ദം, അനാവശ്യമായ ഭാരം ഒഴിവാക്കുക, സർവീസ് ചെയ്യുക, കൂടാതെ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി യാത്രയുടെ പദ്ധതി തയ്യാറാക്കുക. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വാഹനങ്ങളുടെ എഞ്ചിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കി ഇന്ധനത്തിൻ്റെ ഉപഭോഗം കുറയ്ക്കാനാകും.1. സ്മൂത്തായി ഡ്രൈവ് ചെയ്യുകപെട്ടെന്നുള്ള ആക്സിലറേഷൻ, പെട്ടെന്ന് ബ്രേക്കിടുക എന്നിവ പരമാവധി ഒഴിവാക്കുക. ഇങ്ങനെ ചെയ്തു ക‍ഴിഞ്ഞാല്‍ ഇന്ധനം പാഴാകുന്നത് കുറയ്ക്കാം.നിശ്ചിതമായിട്ടുള്ള വേഗത പാലിക്കുക. ഹൈവേയിൽ ക്രൂയിസ് കണ്ട്രോൾ ഉപയോഗിക്കാവുന്നതാണ്.ബ്രേക്ക് അമർത്തേണ്ട സാഹചര്യത്തെ മുൻകൂട്ടി കണക്കാക്കി, അവസാന നിമിഷം സഡൻ ബ്രേക്കിടുന്നത് ഒഴിവാക്കാനാകും.2. ടയറുകളുടെ മർദ്ദം നിലനിർത്തുകമാസംതോറും ഒരിക്കലെങ്കിലും ടയറിൻ്റെ പ്രഷർ പരിശോധിച്ച് ഉറപ്പുവരുത്തുക.ടയറിൻ്റെ മർദ്ദം കുറവാണെങ്കിൽ റോളിംഗ് റെസിസ്റ്റൻസ് കൂടുതലാകുകയും, എഞ്ചിന് കൂടുതൽ പ്രവര്‍ത്തിക്കേണ്ടതായും വരും. അതിനാല്‍ ടയറിൻ്റെ മര്‍ദ്ദം നിലനിര്‍ത്തുക.3. അനാവശ്യ ഭാരം കുറയ്ക്കുകകാറിൽ ആവശ്യമില്ലാത്ത ഭാരമുള്ള സാധനങ്ങൾ നീക്കം ചെയ്യുക.ഉപയോഗിക്കാത്ത റൂഫ്റാക്കുകൾ എന്നിവ കാറിലുണ്ടെങ്കില്‍ അവ ഒഴിവാക്കുക. ഇത് കാറിൻ്റെ എയറോഡൈനാമിക് ഡ്രാഗ് വർധിപ്പിക്കും.4. സ്ഥിരമായി സർവീസ് ചെയ്യുകകാറിൻ്റെ നിർമ്മാതാവ് നിർദ്ദേശിക്കുന്നതിനനുസരിച്ച് കാറിൻ്റെ സർവീസ് നടത്തുക.എഞ്ചിൻ ഓയിൽ സമയത്തിനനുസരിച്ച് മാറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.എയർ ഫിൽറ്ററുകൾ വൃത്തിയായി സൂക്ഷിക്കുക. 5. യാത്രകൾ പ്ലാൻ ചെയ്യുകയാത്ര തുടങ്ങുന്നതിന് മുൻപ് ഗതാഗതക്കുരുക്ക് കുറവുള്ള നല്ല വഴികൾ മാത്രം തെരഞ്ഞെടുക്കുക. സ്റ്റോപ്പ്–ഗോ ഡ്രൈവിംഗില്‍ ഇന്ധനം കൂടുതൽ ചെലവാകാൻ ഇടയാക്കും.30 സെക്കൻ്റില്‍ കൂടുതൽ നിൽക്കേണ്ട സാഹചര്യമുണ്ടെങ്കിൽ (ഉദാ: ദൈർഘ്യമേറിയ സിഗ്നൽ), എഞ്ചിൻ ഓഫ് ചെയ്യുന്നതിലൂടെ ഇന്ധനം ലാഭിക്കാം.The post കാറിൻ്റെ മൈലേജ് കുറവാണോ? ഇന്ധനം ലാഭിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം appeared first on Kairali News | Kairali News Live.