ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം മഹാസഖ്യത്തിന് ഒരു തിരിച്ചടിയാണെന്ന് സിപിഐ (എം) പോളിറ്റ് ബ്യൂറോ. ഭരണകക്ഷി സംസ്ഥാന സംവിധാനം മുഴുവനായും ഉപയോഗിക്കുകയും, വിവിധ തരത്തിലുള്ള തിരിമറികൾ നടത്തുകയും, വലിയ അളവിൽ പണം വിനിയോഗിക്കുകയും ചെയ്തുവെന്ന് പ്രസ്താവനയിൽ പറയുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കളുടെ ധ്രുവീകരണപരമായ വർഗീയ, ജാതീയ വാചാടോപങ്ങൾ എൻഡിഎയ്ക്ക് ഗുണം ചെയ്തു. കോർപ്പറേറ്റ് മാധ്യമങ്ങൾ ഈ വാചാടോപങ്ങളെ ശക്തിപ്പെടുത്തിയതോടെ, മഹാസഖ്യം ഉയർത്തിക്കൊണ്ടുവന്ന ജനകീയ വിഷയങ്ങൾ മുങ്ങിപ്പോയി.ALSO READ: ആറ് വർഷത്തിനിടെ ഒരു ലക്ഷത്തോളം റോഡ് മരണങ്ങൾ; മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നത് ഞെട്ടിക്കുന്ന കണക്കുകൾബിജെപിയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ഐക്യത്തോടെയുള്ള ശ്രമം നടത്തണമെന്ന് ബീഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നതായി സിപിഐ (എം) വിലയിരുത്തി. ഈ ഫലങ്ങൾക്ക് പിന്നിലെ മറ്റ് ഘടകങ്ങൾ സിപിഐ (എം) വിശദമായി പരിശോധിക്കുമെന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു.സിപിഐ (എം) സ്ഥാനാർഥികൾക്കും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും വോട്ട് ചെയ്ത ബീഹാറിലെ ജനങ്ങൾക്ക് പോളിറ്റ് ബ്യൂറോ നന്ദി അറിയിച്ചു. ചൂഷിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് തുടരുമെന്നും ജനങ്ങൾക്ക് ഉറപ്പുനൽകി.The post ബീഹാർ തെരഞ്ഞെടുപ്പ് ഫലം മഹാസഖ്യത്തിന് തിരിച്ചടി; എൻഡിഎ നേട്ടമുണ്ടാക്കിയത് സംസ്ഥാന സംവിധാനങ്ങളെയും വർഗീയ പ്രചാരണത്തെയും ആശ്രയിച്ച്: സിപിഎം പോളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.