കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കെൽട്രോൺ നോളജ് സെന്റർ, ഗവ. ആയുർവേദ കോളേജിന് എതിർവശം, രാം സമ്രാട്ട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, തിരുവനന്തപുരം – 1 വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-4062500, 8078097943.