കോഴിക്കോട് കാരശ്ശേരിയിൽ ലീഗ് യോഗത്തിൽ തമ്മിലടി. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ചേർന്ന യോഗത്തിലാണ് കൂട്ടത്തല്ല്. ലീഗിന് ലഭിച്ച സീറ്റിൽ കോൺഗ്രസുകാരനെ മത്സരിപ്പിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. യോഗത്തിൽ നിന്ന് പുറത്തിറങ്ങിയ നേതാവിനെ കയ്യേറ്റം ചെയ്തു. ലീഗ് നേതാവ് നടുക്കണ്ടി അബൂബക്കറിനെയാണ് കയ്യേറ്റം ചെയ്തത്. നേതാക്കൾക്കെതിരെ പ്രവർത്തകരുടെ തെറിയഭിഷേകവും ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പലയിടങ്ങളിലും സീറ്റിനെ ചൊല്ലി തർക്കങ്ങൾ തുടരുകയാണ്. നിരവധി ആളുകൾ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും കൂട്ടത്തോടെ രാജി വയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വന്നതോടെ ആണ് പാർട്ടിക്കുള്ളിലെ പല പടലപ്പിണക്കങ്ങളും പുറത്തറിയുന്നത്.ALSO READ: തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണി; ഭാഗികമായി റദ്ദാക്കിയതും വഴിതിരിച്ചു വിടുന്നതുമായ ട്രെയിനുകൾ അറിയാംകോൺഗ്രസിന്റെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട കൊല്ലം എഴുകോൺ മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ രതീഷ് കിളിത്തട്ടിൽ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. എഴുകോണിൽ നടന്ന യോഗത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ പാർടി പതാക നൽകി രതീഷ് കിളിത്തട്ടിലിനെയും ഒപ്പമുളളവരെയും സ്വീകരിച്ചു.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസ് നേതാവായ രതീഷ് കിളി തട്ടിലിന്റെ കോൺഗ്രസിനോട് എന്നെന്നേക്കുമായി ഗുഡ്ബൈ പറഞ്ഞ തീരുമാനം കടുത്ത അവഗണന നേരിട്ടതിനെ തുടർന്ന്. കോൺഗ്രസിൽ എല്ലാം ഏകാധിപത്യം മെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാലിൽ നിന്ന് ചെങ്കൊടി ഏറ്റുവാങ്ങി കൊണ്ട് രതീഷ് കിളിത്തട്ടിൽ പറഞ്ഞു.The post സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചർച്ച: കോഴിക്കോട് കാരശ്ശേരിയിൽ ലീഗ് യോഗത്തിൽ കൂട്ടത്തല്ല്; നേതാക്കൾക്കെതിരെ പ്രവർത്തകരുടെ തെറിയഭിഷേകവും appeared first on Kairali News | Kairali News Live.