നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന വേളയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്നുറപ്പ് വരുത്താൻ കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വരണാധികാരികൾക്കും നിർദ്ദേശം നൽകി.നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്ന സമയത്ത് ഒരു സ്ഥാനാർത്ഥിക്ക് വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസ് പരിസരത്ത് നിന്നും 100 മീറ്ററിനകത്ത് മൂന്ന് വാഹനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ/ ഉപവരണാധികാരിയുടെ ഓഫീസിനുള്ളിൽ സ്ഥാനാർത്ഥിയടക്കം 5 പേർ മാത്രമേ പ്രവേശിക്കാവൂ.