ഷാര്‍ജ: പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ‘ഇമിഗ്രേഷന്‍ ഫോറിനേഴ്സ് ആക്റ്റ്’ പുസ്തക പ്രകാശനം നവംബര്‍ 11 വെള്ളിയാഴ്ച നടക്കും. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിലാണ് പ്രകാശന കര്‍മ്മം നടക്കുക. അക്കാഫ് സ്റ്റാളില്‍ യുഎഇ സമയം വൈകുന്നേരം 8.30നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.അക്കാഫ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ടി ജോസഫ്, പ്രവാസി ലീഗല്‍ സെല്‍ ദുബൈ ചാപ്റ്റര്‍ അധ്യക്ഷന്‍ ടിഎന്‍ കൃഷ്ണകുമാറിന് നല്‍കികൊണ്ട് പുസ്തകം പ്രകാശനം ചെയ്യും. പിഎല്‍സി ഷാര്‍ജ- അജ്മാന്‍ ചാപ്റ്റര്‍ അധ്യക്ഷ ഹാജിറബി വലിയകത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.അക്കാഫ് ജനറല്‍ സെക്രട്ടറി ഷൈന്‍ ചന്ദ്രശേഖരന്‍, അക്കാഫ് ട്രഷറര്‍ രാജേഷ് പിള്ളൈ, പിഎല്‍സി ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ ഹാഷിം പെരുമ്പാവൂര്‍, പിഎല്‍സി ഷാര്‍ജ-അജ്മാന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അല്‍ നിഷാജ് ഷാഹുല്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും.പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയാണ്. പ്രവാസികള്‍ക്ക് നിയമശാക്തീകരണം ലക്ഷ്യമാക്കി ‘സുരക്ഷിത കുടിയേറ്റം’ എന്ന പുസ്തകമുള്‍പ്പെടെ എട്ടോളം ഗ്രന്ധങ്ങളുടെ രചയിതാവാണ് അഡ്വ. ജോസ് എബ്രഹാം. പ്രവാസികളെ നിയമപരമായി കൂടുതല്‍ ശാക്തീകരിക്കാന്‍ ഇതുപോലെയുള്ള കൂടുതല്‍ ഇടപടലുകള്‍ നടത്തുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് പറഞ്ഞു. The post ‘ഇമിഗ്രേഷന് ഫോറിനേഴ്സ് ആക്റ്റ്’ പുസ്തക പ്രകാശനം നവംബര് 11ന് ഷാര്ജയില് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.