വളര്‍ച്ചയ്ക്കും വികാസത്തിനും പ്രത്യേകിച്ച് അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ വിറ്റാമിന്‍ ആണ് വിറ്റാമിന്‍ D3.ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പ്രകാരം, 10 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ വിറ്റാമിന്‍ D3 ന്റെ കുറവ് വ്യാപകമാണ്.വിറ്റമിന്‍ D3 കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിന് സഹായിക്കുന്നു. അസ്ഥികള്‍ സുഖമായി വളരാനും ഉറപ്പാക്കാനും വിറ്റാമിന്‍ D3 സഹായിക്കും. അതേസമയം ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.അതിനാല്‍ ആവശ്യമായ അളവില്‍ വിറ്റാമിന്‍ D3 ലഭിക്കുന്നത് ശരീരത്തെ ശാക്തീകരിക്കാനും അസുഖങ്ങള്‍ തടയാനും സഹായിക്കും. മനുഷ്യശരീരം സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സ്വയം വിറ്റാമിന്‍ D3 ഉല്പാദിപ്പിക്കുന്നുണ്ട്.എന്നാല്‍ ഓയിലിയായ മത്സ്യങ്ങള്‍, ചുവന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു, മറ്റു പോഷകസമ്പന്നമായ ഭക്ഷണങ്ങള്‍ എന്നിവയില്‍ നിന്നും വിറ്റാമിന്‍ D3 ലഭിക്കും.ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം, വിറ്റാമിന്‍ D3 തുള്ളികള്‍ അല്ലെങ്കില്‍ ദ്രാവക രൂപത്തിലുള്ള സപ്ലിമെന്റുകള്‍ സ്വീകരിക്കാം.എപ്പോഴും വിശ്വാസയോഗ്യമായ, ആരോഗ്യകരമായ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്