പുലിപ്പേടിയിൽ പുറത്തിറങ്ങാൻ പോലും കഴിയാതെ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യർ പൂനെയിലെ ഗ്രാമങ്ങളിലുണ്ട്. ജുന്നാർ, അംബേഗാവ്, ഷിരൂർ, ഖേദ് തഹസിൽ തുടങ്ങിയ ഗ്രാമങ്ങളിലാണ് അത്തരമൊരു സാഹചര്യം നിലവിലുള്ളത്.ഒരുപാട് തവണ അധികൃതരോട് തങ്ങളുടെ അവസ്ഥ അറിയിച്ചെങ്കിലും പരിഹാരം കാണാത്തത് കൊണ്ട് സ്വയം രക്ഷനേടാൻ മാർഗം സ്വീകരിച്ചിരിക്കുകയാണ് ഗ്രാമവാസികൾ. ഷിരൂരിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയും പൂനെ നഗരത്തിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെയുമുള്ള പിമ്പാർഖേഡ് ഗ്രാമത്തിലാണ് വ്യത്യസ്തമായ രീതിയിൽ പുലിയിൽ നിന്ന് രക്ഷനേടാൻ മാർഗം സ്വീകരിച്ചിരിക്കുന്നത്.Also read: ഫീസ് മു‍ഴുവനും അടക്കാത്തതിനെ തുടർന്ന് പരീക്ഷ എഴുതാൻ സമ്മതിച്ചില്ല; യുപിയിൽ വിദ്യാർഥി ജീവനൊടുക്കി, വ്യാപക പ്രതിഷേധംജീവൻ രക്ഷിക്കാൻ ഗ്രാമവാസികൾ കഴുത്തിൽ മുള്ളുള്ള കോളർ ധരിച്ചിരിച്ചാണ് പുറത്തിറങ്ങുന്നത്. ആ ഗ്രാമത്തിൽ മിക്ക ആളുകളും കൃഷി, ക്ഷീരോൽപ്പാദന സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാണ് ജീവിക്കുന്നത്. അത്കൊണ്ട് തന്നെ പാടങ്ങളിൽ ഇറങ്ങാതെ ഒരിക്കലും അവർക്ക് ജീവൻ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല.Pune Villagers In Leopard-Hit Shirur Tehsil Wear Spiked Collars To SurviveThe post ഞങ്ങൾക്ക് ജീവിക്കണം, അതിന് ഇതേ ഒരു മാർഗമുള്ളൂ..!; പുലിപ്പേടിയിൽ വിറങ്ങലിച്ച പൂനെയിലെ ഗ്രാമവാസികൾ ചെയ്യുന്നത് ഇങ്ങനെ appeared first on Kairali News | Kairali News Live.