സ്ഥാനാർഥിനിർണയത്തിലെ തർക്കത്തിന് പിന്നാലെ കോവളം എം എൽ എ എം വിന്‍സന്‍റിനെതിരെ തിരിഞ്ഞ് കൂടുതൽ നേതാക്കൾ. വിന്‍സെന്‍റിന്‍റെ അധികാര ദുർവിനിയോഗത്തിനെതിരെയാണ് പ്രതിഷേധം. വിഷയത്തിൽ കെപിസിസിക്ക് പരാതി നൽകിയ ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ രാജിവെച്ചു. വിമർശിക്കുന്നവരെ വെട്ടിയൊതുക്കുന്നു എന്നും, കോവളത്തെ പാർട്ടിയെ വിൻസെൻറ് ദുർബലമാക്കിയെന്നും രാജിക്കത്തിൽ ഹിസാൻ ഹുസൈൻ തുറന്നടിച്ചു. പ്രവർത്തകരെ എംഎൽഎ പൂർണമായി അവഗണിക്കുകയാണ്. പദവിയും പരിഗണനയും ഇഷ്ടക്കാർക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. വിൻസെന്‍റിനെതിരെ പാർട്ടിക്ക് പുറത്ത് പോരാട്ടം തുടരുമെന്നും ഹിസാൻ ഹുസൈൻ വ്യക്തമാക്കി. യൂത്ത് കോൺഗ്രസിന്‍റെ മുൻ സോഷ്യൽ മീഡിയ കോഡിനേറ്റർ കൂടിയാണ് ഹിസാൻ. കോവളത്ത് എംഎല്‍എ വിന്‍സന്‍റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ALSO READ; ‘സ്വന്തം ആളുകളുടെ പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തി’: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻകോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന ഹാര്‍ബര്‍, വിഴിഞ്ഞം, പോര്‍ട്ട് വാര്‍ഡുകളില്‍ വാര്‍ഡ് കമ്മിറ്റികളുടെ തീരുമാനങ്ങളെ അട്ടിമറിച്ച് എംഎല്‍എയുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് റെബലുകളുടെ നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്. കരുകുളം, ബാലരാമപുരം, പൂവാര്‍, കോട്ടുകാല്‍, കല്ലിയൂര്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ വ്യാപകമായ ആക്ഷേപമുയർന്നിരുന്നു. നേതാക്കൾ കെപിസിസിയിലും, ഡിസിസിയിലും നിരവധി പരാതികളാണ് നൽകിയത്.The post സ്ഥാനാർഥി നിർണയത്തിലെ തർക്കം: കോവളത്ത് എം വിന്സന്റിനെതിരെ വ്യാപക പ്രതിഷേധം; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ രാജിവച്ചു appeared first on Kairali News | Kairali News Live.