ഓരോ കുഞ്ഞും ലോകത്തെ കാണുന്ന രീതിയും പ്രതികരണവും വ്യത്യസ്തമാണ്. അതിനാല്‍ രക്ഷിതാക്കള്‍ക്കള്‍ അവരുടെ മനസിലേക്കുള്ള വഴികള്‍ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്.കുഞ്ഞുങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ പകര്‍ന്നു നല്‍കുമ്പോള്‍ അല്ലെങ്കില്‍ പഠിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.അവരുടെ പ്രായത്തിന് അനുയോജ്യമായ നിയമങ്ങളും അതിരുകളും വേണം കുട്ടികള്‍ക്കായി സ്ഥാപിക്കാന്‍. വലിയവരുടെ അതിരുകളും നിയമങ്ങളും അല്ല കുട്ടികളുടേത് എന്ന് ആദ്യം മനസ്സിലാക്കണം.നല്ല പെരുമാറ്റത്തെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് അവര്‍ അത് ആവര്‍ത്തിക്കാന്‍ കാരണമാകും. അതുകൊണ്ട് ഈ രീതി പരീക്ഷിക്കാവുന്നതാണ്.കുട്ടികള്‍ എല്ലാ കാര്യവും പഠിക്കുന്നത് നിരീക്ഷണത്തിലൂടെയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് നിരീക്ഷിക്കാവുന്ന നല്ല മാതൃകയാവണം നാം കാണിക്കേണ്ടത്.കുട്ടി എന്തെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ ശാന്തരായി ചിന്തിച്ചശേഷം വേണം മറുപടി നല്‍കാനോ നടപടിയെടുക്കാനോ. കാരണം പെട്ടെന്നുണ്ടാക്കുന്ന പെരുമാറ്റ പ്രശ്‌നങ്ങള്‍ അവരില്‍ സമ്മര്‍ദ്ദവും മറ്റു പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം.സംഘര്‍ഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ കുട്ടികളുടെ കൂടി സഹായം തേടാവുന്നതാണ്.അവരുടെ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതും അവരെ നേര്‍വഴിക്ക് നടത്തേണ്ടതും രക്ഷിതാക്കളാണ്.