രാജ്യം ജാഗ്രതയിൽ; പ്രധാന നഗരങ്ങളിൽ പരിശോധന ശക്തം

Wait 5 sec.

ദില്ലിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉടനീളം ജാഗ്രത നിർദേശം നൽകി. പൂനെ, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ പരിശോധന ശക്തമാക്കി. രാജ്യത്തെ ട്രെയിനുകളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്.കേരളത്തിലും ജാഗ്രത നിർദേശമുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പരിശോധന കടുപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പെട്രോളിംഗ് ശക്തമാക്കാൻ ഡി ജി പി നിർദേശം നൽകിയിട്ടുണ്ട്. ദില്ലിയിലെ സ്ഫോടന പരമ്പരയുടെ പശ്ഛാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പൊലീസിന് നിർദേശം നൽകി.Also read: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്ജനബാഹുല്യം കൂടുതലുള്ള റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻ്റുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കാണുന്ന പക്ഷം 112 ൽ അറിയിക്കേണ്ടതാണ് എന്നും അദ്ദേഹം അറിയിച്ചു.ഇന്ന് വൈക്കീട്ടോടെയാണ് ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉഗ്ര സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ പതിനേഴോളം ആളുകൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്. എൻ ഐ എ യും എൻ സ് ജി യും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.The post രാജ്യം ജാഗ്രതയിൽ; പ്രധാന നഗരങ്ങളിൽ പരിശോധന ശക്തം appeared first on Kairali News | Kairali News Live.