ലോട്ടറി ഏജൻ്റ് കമ്മീഷൻ ഒരു ശതമാനം വർധിപ്പിച്ച് 10 ശതമാനമാക്കി. ഏജൻ്റ് ഡിസ്കൗണ്ടും അര ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 രൂപയുടെ ടിക്കറ്റ് വിൽപ്പനയിൽ 36 പൈസയോളം അധികമായി ഏജൻ്റുമാർക്ക് ലഭിക്കും. ജി എസ് ടി വർധനയെത്തുടർന്ന് ലോട്ടറിയുടെ വിവിധ വരുമാന ഘടകങ്ങളിൽ കുറവ് വന്നിരുന്നു. ലോട്ടറി ജി എസ് ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായാണ് കേന്ദ്ര സർക്കാരിൻ്റെ ആവശ്യപ്രകാരം വർധിപ്പിച്ചത്. എന്നാൽ, നികുതി വർധനവിന് ആനുപാതികമായ ടിക്കറ്റ് വില വർധന വേണ്ടേന്ന നിലപാടാണ് ലോട്ടറി മേഖല മുന്നോട്ടുവച്ചത്. ALSO READ; സ്ഥാനാർഥി നിർണയത്തിലെ തർക്കം: കോവളത്ത് എം വിന്‍സന്‍റിനെതിരെ വ്യാപക പ്രതിഷേധം; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ രാജിവച്ചുഅത് സർക്കാർ അംഗീകരിച്ചു. തൽഫലമായി കമീഷനിലും ഡിസ്കൗണ്ടിലും ഉണ്ടായ കുറവ് പരിഹരിക്കണമെന്ന് ലോട്ടറി മേഖലയിലെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സംഘടനാ പ്രതിനിധികളുമായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന ആവശ്യങ്ങളും കൂടി പരിഗണിച്ചാണ് ലോട്ടറി വകുപ്പിൻ്റെ പുതിയ തീരുമാനം.The post ലോട്ടറി ഏജന്റുമാരുടെ കമ്മീഷനും ഡിസ്കൗണ്ടും വർധിപ്പിച്ചു appeared first on Kairali News | Kairali News Live.