ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ട്. നിലവിൽ എട്ട് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി പേർക്ക് പരുക്ക് പറ്റിയതാണ് വിവരം ലഭിക്കുന്നുണ്ട്. പരുക്കേറ്റവരെ എൽ എൻ ജെ പി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ആറുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സ്ഫോടന സ്ഥലത്ത് എൻ എസ് ജി യും ബോംബ് സ്‌കോഡും പരിശോധന നടത്തുകയാണ്. ദില്ലിയിൽ കടുത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.Also read: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്ഇന്ന് വൈകീട്ടോടെയാണ് ലാൽഖില മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. നിരവധി ആളുകൾ സ്ഫോടന സമയത്ത് അവിടെ ഉണ്ടായിരുന്നതായാണ് വിവരം.The post ദില്ലി സ്ഫോടനം; മരണസംഖ്യ ഉയരുന്നു; നിരവധി പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.