ദില്ലി സ്ഫോടനം: കേരളത്തിലും സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി ഡിജിപി

Wait 5 sec.

ദില്ലിയിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പൊലീസിന് നിർദേശം നൽകി. ജനബാഹുല്യം കൂടുതലുള്ള റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻ്റുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കാണുന്ന പക്ഷം 112 ൽ അറിയിക്കേണ്ടതാണ് എന്നും അദ്ദേഹം അറിയിച്ചു.ALSO READ; സ്ഥാനാർഥി നിർണയത്തിലെ തർക്കം: കോവളത്ത് എം വിന്‍സന്‍റിനെതിരെ വ്യാപക പ്രതിഷേധം; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ രാജിവച്ചുഅതേസമയം, സ്ഫോടനത്തിൽ മരണസംഖ്യ പത്തായി ഉയർന്നിട്ടുണ്ട്. പന്ത്രണ്ടോളം പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഫോടന സ്ഥലത്ത് എൻ എസ് ജി യും ബോംബ് സ്‌കോഡും പരിശോധന നടത്തുകയാണ്. ദില്ലിയിലും മുംബൈയിലും പൂനെയിലുമടക്കം സർക്കാർ സംവിധാനങ്ങൾ അതിജാഗ്രതയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തിയിട്ടുണ്ട്.Keywords: Delhi car explosion, Bomb explosion, New delhiThe post ദില്ലി സ്ഫോടനം: കേരളത്തിലും സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി ഡിജിപി appeared first on Kairali News | Kairali News Live.