കണ്ണൂരിൽ യുഡിഎഫ് സീറ്റുവിഭജനം എങ്ങുമെത്തിയില്ല, ഉടക്കി കോൺഗ്രസും മുസ്‌ലിം ലീഗും; നേതൃയോഗം ബഹിഷ്കരിച്ചു

Wait 5 sec.

കണ്ണൂർ ∙ കോർപറേഷൻ സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ കോൺഗ്രസും മുസ്‍ലിം ലീഗും. സീറ്റിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ യുഡിഎഫ് ജില്ലാ നേതൃയോഗം മുസ്‌ലിം ലീഗ് ബഹിഷ്കരിച്ചു. ഇന്ന് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗ് തീരുമാനമെടുക്കുകയായിരുന്നു.