ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദം: മാപ്പുപറഞ്ഞ് ബി ബി സി

Wait 5 sec.

അമേരിക്കൻ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന വിവാദത്തിന് പിന്നാലെ ക്ഷമാപണവുമായി ബിബിസി. ചെയര്‍മാനായ സമീര്‍ഷായാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ചാനലിന് നേരെ ചുമത്തിയ അപകീര്‍ത്തി കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ട നഷ്ടപരിഹാരം ബിബിസി തള്ളി.വീഡിയോ ക്ളിപ്പ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനും മാനനഷ്ടത്തിന് അവകാശമുണ്ടെന്നത് ശക്തമായി വിയോജിക്കുന്നുവെന്നും ബിബിസി പുറത്തിറക്കിയ കത്തില്‍ പറയുന്നു. കൂടാതെ തങ്ങളുടെ മറ്റു പ്ളാറ്റ്ഫോമുകളിലൊന്നും ആ ക്ളിപ്പ് പ്രചരിപ്പിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഡോക്യുമെൻ്ററി പിൻവലിക്കുകയും ട്രംപിനോട് ക്ഷമാപണം നടത്തുകയും മാനനഷ്ടത്തിന് നഷ്ടപരിഹാരം നല്‍കിയില്ലെങ്കിൽ ബി ബി സിക്കെതിരെ ഒരു ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം നൽകുമെന്ന് യു എസ് പ്രസിഡൻ്റിൻ്റെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയിരുന്നു. ALSO READ: ജാവ ദ്വീപിൽ സർവനാശം വിതച്ച് മഴ; മണ്ണിടിച്ചിലിൽ രണ്ട് മരണം ; 21 പേരെ കാണാതായിഅതേസമയം, കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ് എന്ന ബി ബി സി പനോരമ ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്തിയ ട്രംപിന്‍റെ പ്രസംഗത്തെച്ചൊല്ലിയാണ് ബിബിസിക്കെതിരെ ആക്ഷേപം ഉയർന്നത്.The post ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദം: മാപ്പുപറഞ്ഞ് ബി ബി സി appeared first on Kairali News | Kairali News Live.