കെപി ചായ് ഖിസൈസില്‍; ഉദ്ഘാടനം നാളെ

Wait 5 sec.

യുഎഇയില്‍ പ്രവർത്തിക്കുന്ന കെപി ഗ്രൂപ്പിന് കീഴിലുളള കെ പി ചായ് ശനിയാഴ്ച ഖിസൈസില്‍ പ്രവർത്തനം ആരംഭിക്കും. ദുബായ് എയർപോർട്ട് ഫ്രീസോൺ മെട്രോ സ്റ്റേഷന് സമീപമാണ് കെപി ചായ് യുടെ മുപ്പത്തിഒന്നാമത് ശാഖ തുറക്കുന്നത്. വൈകുന്നേരം 04:30 ന് നടക്കുന്ന ചടങ്ങിൽ കെപി അബ്ദുല്ല ഹാജി, കെപി അലീമ ഹജ്ജുമ്മ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും,ഇന്ത്യയിലെയും യു.എ.ഇയിലേയും സാമൂഹിക സാംസ്കാരിക രംഗത്തുളള ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്ത കലാരൂപങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും. ദുബായിലെ ജനങ്ങളുടെ പ്രോത്സാഹനമാണ് വളർച്ചയ്ക്ക് പിന്നിലെന്ന് കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് പറഞ്ഞു.യൂണിയൻ മെട്രോ സ്റ്റേഷൻ, മറീന, ടീകോം, എന്നീ മൂന്നിടങ്ങളിലെ ശാഖകളും അധികം വൈകാതെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർമാരായ ആഷിഖ് കെപി, റിയാസ് കെപി, റെസ്റ്റോറന്‍റ് ഡിവിഷൻ ജനറൽ മാനേജർ ബൈജു വിശ്വംഭരൻ, ഓപ്പറേഷൻ മാനേജർ സിറാജ് എന്നിവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.