‘തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്’; ബീഹാർ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

Wait 5 sec.

ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തുടക്കം മുതൽ തന്നെ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിഞ്ഞില്ല എന്നും ഭരണഘടനയേയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. കോൺഗ്രസും മഹാസഖ്യവും തെരഞ്ഞെടുപ്പ് ഫലത്തെ ആഴത്തിൽ അവലോകനം ചെയ്യുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്. മഹാസഖ്യത്തിൽ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. അതേസമയം ബീഹാറിൽ എൻ ഡി എ തേരോട്ടം.89 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി.25 സീറ്റ് മാത്രമാണ് ആർ ജെ ഡിക്ക് നേടാനായത്. അതേസമയം സീറ്റ് വിഭജനത്തിലടക്കം മഹാസഖ്യത്തെ പ്രതിരോധത്തിൽ ആക്കിയ കോൺഗ്രസിന് ഇത്തവണ രണ്ടക്കം തികക്കാൻ കഴിഞ്ഞില്ല.ALSO READ: ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ്: ‘ജെഡിയുവിൻ്റെ വിജയവും മഹാസഖ്യത്തിൻ്റെ പതനവും അമ്പരപ്പിക്കുന്നത്’: ഐഎൻഎൽനിതീഷ് കുമാറിന്റെ വോട്ടു കേന്ദ്രങ്ങളിൽ കൂടി ചലനമുണ്ടാക്കിയാണ് ബിജെപി ഇത്തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. അലി നഗറിൽ ബിജെപി ടിക്കറ്റ് നൽകിയ മൈഥിലി ടാക്കൂർ 11839 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു . താരാപൂർ മണ്ഡലത്തിൽ മത്സരിച്ച ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി 122480 വോട്ട് നേടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ മണിക്കൂറുകളിൽ പിന്നിലായിരുന്ന തേജസ്വി യാദവ് അവസാനഘട്ടത്തിലാണ് ലീഡ് ഉയർത്തി. രാഘവപൂർ മണ്ഡലത്തിൽ നിന്നും 118597 വോട്ട് നേടി തേജസ്വി യാദവ് ജയിച്ചു. വിഭൂതിപൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥി അജയ്കുമാർ 10281 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എംഎൽഎ സ്ഥാനം നിലനിർത്തി.मैं बिहार के उन करोड़ों मतदाताओं का हार्दिक आभार व्यक्त करता हूं, जिन्होंने महागठबंधन पर अपना विश्वास जताया।बिहार का यह परिणाम वाकई चौंकाने वाला है। हम एक ऐसे चुनाव में जीत हासिल नहीं कर सके, जो शुरू से ही निष्पक्ष नहीं था।यह लड़ाई संविधान और लोकतंत्र की रक्षा की है। कांग्रेस…— Rahul Gandhi (@RahulGandhi) November 14, 2025 കേന്ദ്ര മന്ത്രി ചിരാഗ് പാസ്വന്റെ എൽ ജെ പി 19 സീറ്റുകൾ നേടി. അതേസമയം കോൺഗ്രസിന്റെ സിറ്റിംഗ് എം എൽ എ മാരടക്കം മുതിർന്ന നേതാക്കൾ തോറ്റു. സംഘടനാ ദൗർബല്യവും നേതൃത്വത്തിന്റെ അഭാവവും ആണ് കോൺഗ്രസിന്റെ തോൽവിയുടെ ആഴം കൂട്ടിയത്. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ഒവൈസിയുടെ ഐഐഎംഎമ്മിനും അഞ്ച് സീറ്റ് വീതം നേടാനായി. 150 സീറ്റു നേടുമെന്ന് പ്രഖ്യാപിച്ച പ്രശാന്ത് കിഷോറിനും ഇത്തവണ തിളങ്ങാനായില്ല. ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രാദാപ് യാദവ് മഹുവാ മണ്ഡലത്തിൽ ജെജെഡി ടിക്കറ്റിൽ മത്സച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.The post ‘തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്’; ബീഹാർ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇങ്ങനെ appeared first on Kairali News | Kairali News Live.