പാറ്റ്‌ന | മഹാ സഖ്യം തകര്‍ന്നടിഞ്ഞപ്പോഴും ബിഹാറില്‍ സി പി എം ഒരു സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോക് കുമാറാണ് ജയിച്ചത്. ജെ ഡിയു സ്ഥാനാര്‍ത്ഥി രവീണ കുശ്വാഹയെ 10281 വോട്ടുകള്‍ക്കാണ് അജയ് കുമാര്‍ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ സിറ്റിങ് എം എല്‍ എയാണ് അജയ് കുമാര്‍. സി പി ഐക്ക് ഇക്കുറി ഒരു സീറ്റിലും ജയിക്കാന്‍ സാധിച്ചില്ല. ആകെ 33 സീറ്റുകളില്‍ മത്സരിച്ച ഇടതുപാര്‍ട്ടികളുടെ സീറ്റ് വിഹിതം മൂന്നിലേക്ക് ഒതുങ്ങി.ഇത്തവണ സംസ്ഥാനത്ത് മൂന്ന് സീറ്റിലാണ് സി പി എം മത്സരിച്ചത്. മാഞ്ചിയില്‍ സി പി എമ്മിന്റെ സിറ്റിങ് എംഎല്‍ എ ഡോ.സത്യേന്ദ്ര യാദവ് 9,787 വോട്ടിന് പരാജയപ്പെട്ടു. ഇവിടെ ജെഡിയുവിലെ രണ്‍ധീര്‍ കുമാര്‍ സിങ് വിജയിച്ചു. പിപ്ര 17 മണ്ഡലത്തില്‍ സിപിഎമ്മിന്റെ രാജ്മംഗല്‍ പ്രസാദ് 10745 വോട്ടുകള്‍ക്ക് ബിജെപിയിലെ ശ്യാം ബാബു പ്രസാദ് യാദവിനോട് പരാജയപ്പെട്ടു.മണ്ഡലത്തില്‍ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി സുബോധ് കുമാര്‍ 9,487 വോട്ട് നേടി മൂന്നാമതെത്തി. കഴിഞ്ഞ തവണ സംസ്ഥാനത്ത് 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ക്ക് 16 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ മഹാസഖ്യം കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ഇടതുപാര്‍ട്ടികളുടെ പ്രകടനവും മോശമായി. സി പി ഐ (എം എല്‍) ലെനിനിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് പാലിഗഞ്ചിലും കാരകാടും മാത്രമാണ് ജയിക്കാന്‍ സാധിച്ചത്.