തൃശൂരില്‍ സ്‌കൂളില്‍ കയറി അധ്യാപകനെ മര്‍ദ്ദിച്ച കേസ്; രക്ഷിതാവ് അറസ്റ്റില്‍

Wait 5 sec.

തൃശൂര്‍| തൃശൂരില്‍ സ്‌കൂളില്‍ കയറി അധ്യാപകനെ മര്‍ദ്ദിച്ച കേസില്‍ രക്ഷിതാവ് അറസ്റ്റില്‍. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടില്‍ ധനേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോര്‍ജ് മിക്‌സഡ് എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ ആല സ്വദേശി തയ്യില്‍ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മര്‍ദിച്ചത്.തിങ്കളാഴ്ച്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ധനേഷിന്റെ മകന്‍ നാലാം ക്ലാസിലാണ് പഠിക്കുന്നത്. കുട്ടി തിങ്കളാഴ്ച്ച സ്‌കൂളില്‍ എത്തിയശേഷം അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. എന്നാല്‍ സ്‌കൂള്‍ വിടും മുന്‍പ് പോയ വിദ്യാര്‍ഥിയെ അധ്യാപകനായ ധനേഷ് വീട്ടില്‍ ചെന്നു സ്‌കൂളിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി.