ബോധരഹിതനായി; ബോളിവുഡ് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Wait 5 sec.

മുംബൈ|ബോളിവുഡ് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധരഹിതനായതിനെ തുടര്‍ന്നാണ് നടനെ മുബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ വെച്ച് തലചുറ്റലിനെ തുടര്‍ന്ന് ഗോവിന്ദ ബോധരഹിതനായി വീഴുകയായിരുന്നു.തുടര്‍ന്ന് നടനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ടെലിഫോണിലൂടെ വിദഗ്‌ധോപദേശം തേടിയശേഷം അടിയന്തിരമായി മരുന്ന് നല്‍കിയെന്നുംഅദ്ദേഹത്തിന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിന്ദല്‍ പറഞ്ഞു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോവിന്ദയെ അവശ്യമായ പരിശോധനങ്ങള്‍ക്ക് വിധേയനാക്കി. പരിശോധനകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുക്കും തുടര്‍ചികിത്സ.