മാരുതിയുടെ ഇലക്ട്രിക് മോഡല്‍ വാഹനങ്ങൾ വിപണിയിലേക്ക് എത്തുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇലക്ട്രിക് വാഹങ്ങൾ മാരുതി അവതരിപ്പിക്കുന്നത്. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-വിത്താര അടുത്തമാസം വിപണിയിൽ അവതരിപ്പിക്കുമെന്ന് മാരുതി അറിയിച്ചു.ഡിസംബർ രണ്ടാം തീയതി ഇന്ത്യയിൽ ഇ-വിത്താരയുടെ വില പ്രഖ്യാപിക്കുമെന്നാണ് മാരുതി സുസുക്കി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ പുതിയ വാഹനം എത്തുക. ഫോര്‍ വീല്‍ ഡ്രൈവ്, ടൂ വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ സിംഗിള്‍, ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ പുതിയ വാഹനത്തിന് ശക്തി നൽകും.Also read: ശബരിമല സന്ദർശിക്കുന്നവർ ഇത് നോക്കി വച്ചോളൂ; നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു49 കിലോവാട്ട് ടൂ വീല്‍ ഡ്രൈവ് മോഡല്‍ 344 കിലോമീറ്റര്‍ റേഞ്ചും, 61 കിലോവാട്ട് ടൂ വീല്‍ ഡ്രൈവ് മോഡല്‍ 428 കിലോമീറ്റര്‍ റേഞ്ചും 61 കിലോവാട്ട് ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ 394 കിലോമീറ്റര്‍ റേഞ്ചും നല്‍കും.49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്‍ ഇ-വിത്താരയില്‍ 144 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് ഉള്ളത്.മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം മിഡ് സൈസ് എസ്യുവി ശ്രേണിയിലേക്കാണ് അവതരിപ്പിക്കുന്നത്. എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്ലാമ്പും ഡിആര്‍എല്ലും ഇന്‍ഗ്ലാസ് സുസുക്കി ലോഗോ, വേറിട്ട ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ബമ്പര്‍, പ്രൊജക്ഷന്‍ ഫോഗ്ലാമ്പ്, അലോയി വീലുകള്‍, ക്ലാഡിങ്, ഡോറില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന റിയര്‍ വ്യൂ മിറര്‍, വിങ് സ്പോയിലര്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, ബ്ലാക്ക് ഫൈബറില്‍ തീര്‍ത്തിരിക്കുന്ന റിയര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ സവിശേഷതകൾ.The post വിപണി കീഴടക്കാൻ മാരുതിയുടെ ഇ വി എത്തുന്നു; ഇ-വിത്താരയുടെ സവിശേഷതകൾ അറിയാം appeared first on Kairali News | Kairali News Live.