പാലക്കാട് നഗരസഭ സ്ഥാനാർഥി നിർണയം: ബിജെപിയിൽ ഭിന്നത; സി കൃഷ്ണകുമാർ പക്ഷത്തിന്റെ ലിസ്റ്റ് അംഗീകരിക്കാതെ സംസ്ഥാന നേതൃത്വം

Wait 5 sec.

പാലക്കാട് നഗരസഭയിൽ ബിജെപിയിലെ തമ്മിൽ തല്ല് രൂക്ഷമാകുന്നു. സ്ഥാനാർഥി നിർണയത്തിലും ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാർ പക്ഷത്തിന്റെ ലിസ്റ്റ് സംസ്ഥാന നേതൃത്വം തള്ളി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ അടക്കമുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റ് അംഗീകരിക്കാതിരുന്നത്. മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു. അതേസമയം, ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.ALSO READ; പ്രതിസന്ധിയിലായി കോൺഗ്രസ്; കോട്ടയത്ത് യു ഡി എഫ് സീറ്റ് വിഭജനത്തിൽ തർക്കം മുറുകുന്നുUPDATING…The post പാലക്കാട് നഗരസഭ സ്ഥാനാർഥി നിർണയം: ബിജെപിയിൽ ഭിന്നത; സി കൃഷ്ണകുമാർ പക്ഷത്തിന്റെ ലിസ്റ്റ് അംഗീകരിക്കാതെ സംസ്ഥാന നേതൃത്വം appeared first on Kairali News | Kairali News Live.