കോഴിക്കോട് കോർപ്പറേഷനിൽ യു ഡി എഫിലും കോൺഗ്രസിലും സീറ്റ് വിഭജന തർക്കം മുറുകുന്നു. മീഞ്ചന്ത വാർഡിൽ മത്സരിക്കണമെന്ന ആവശ്യമായി കോൺഗ്രസ് പന്നിയങ്കര ബ്ലോക്ക് മുൻ ഭാരവാഹി സക്കറിയ പള്ളിക്കണ്ടി രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. മത്സരിക്കാൻ സീറ്റ് തന്നില്ലെങ്കിൽ ബാക്കി അപ്പോൾ പറയാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്.യാതൊരു പഠനവും നടത്താതെയാണ് കോൺഗ്രസ് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടു നൽകുന്നത്. കോഴിക്കോട് ഡി സി സിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം നടപടികൾ പാർട്ടിയെ തകർക്കും. ഗ്രൂപ്പ് കളിച്ചു നടക്കുന്നവർക്ക് മാത്രമാണ് കോൺഗ്രസിൽ സീറ്റ് കിട്ടുന്നത്. കോൺഗ്രസിന് ആവശ്യപ്പെട്ടാൽ പോലും മുസ്ലിം ലീഗ് സീറ്റ് വിട്ടു നൽകുന്നില്ല. എന്നാൽ ലീഗ് ആവശ്യപ്പെട്ടാൽ ഉപാധികൾ ഇല്ലാതെ കോൺഗ്രസ് സീറ്റുകൾ വിട്ടു നൽകുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം ശക്തമാണ്.Also read: കോൺഗ്രസിന് റിബൽ ഭീഷണി; പത്തനംതിട്ടയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വഴിമുട്ടി യു ഡി എഫ് അതേസമയം, കോഴിക്കോട് കോർപ്പറേഷനിൽ വി.എം വിനുവിനെ മേയർ സ്ഥാനാർത്ഥിയാക്കിയതിലും തർക്കം രൂക്ഷമാണ്. ഡി സി സി തീരുമാനം അംഗീകരിക്കാതെ പ്രവർത്തകർ നീങ്ങുകയാണ്. പ്രധാന നേതാക്കളെ തഴയുന്നുവെന്നും പരാതി വ്യാപകമായി ഉയരുന്നുണ്ട്.ചേവായൂർ, ചേവരമ്പലം വാർഡുകളിലാണ് വി.എം വിനുവിനെ പരിഗണിക്കുന്നത്. എന്നാൽ തീരുമാനം വാർഡ് കമ്മിറ്റികൾ അംഗീകരിക്കുന്നില്ല. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനാവാതെ കോൺഗ്രസ് പ്രതിസന്ധിയിലാണ്.The post കോഴിക്കോട് കോർപ്പറേഷനിൽ സീറ്റ് വിഭജനം; യു ഡി എഫിൽ തർക്കം മുറുകുന്നു appeared first on Kairali News | Kairali News Live.