തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമാകുമ്പോൾ പത്തനംതിട്ടയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വഴിമുട്ടി യു ഡി എഫ് ക്യാമ്പ്. യുഡിഎഫിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അവ്യക്തത തുടരുകയാണ്. കോൺഗ്രസിന് റിബൽ ഭീഷണി ഉയരുന്നതാണ് ഒരു പ്രധാന കാരണം. നേതാക്കളുടെ താല്പര്യമനുസരിച്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കില്ലെന്ന് ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചിട്ടുണ്ട്.Also read: പ്രതിസന്ധിയിലായി കോൺഗ്രസ്; കോട്ടയത്ത് യു ഡി എഫ് സീറ്റ് വിഭജനത്തിൽ തർക്കം മുറുകുന്നുഅതേസമയം, ജില്ലയിൽ എൽഡിഎഫിന്റെ 90 ശതമാനം സ്ഥാനാർത്ഥി പ്രഖ്യാപനവും പൂർത്തിയായി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് തല സ്ഥാനാർത്ഥി പ്രഖ്യാപനമാണ് എൽഡിഎഫിന് ഇനി ബാക്കിയുള്ളത്. അത് അടുത്ത ദിവസങ്ങളിൽ തന്നെ പൂർത്തിയാകും. സ്ഥാനാർഥി പ്രഖ്യാപനത്തിൽ യുവത്വത്തിനും പരിചയസമ്പന്നതയക്കും തുല്യ പ്രാധാന്യം നൽകുമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് എൽഡിഎഫ് ആണ്.UDF camp faces hurdle in Pathanamthitta candidate announcement. The UDF continues to be unclear in its candidate announcement.The post കോൺഗ്രസിന് റിബൽ ഭീഷണി; പത്തനംതിട്ടയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വഴിമുട്ടി യു ഡി എഫ് appeared first on Kairali News | Kairali News Live.