പ്രചരണത്തിനായി ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ സ്ഥാനാർത്ഥികളുടെ ചെലവേറും

Wait 5 sec.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ സ്ഥാനാർത്ഥികളുടെ ചെലവ് വർദ്ധിക്കും. സ്വകാര്യ വാഹനങ്ങളിൽ അനൗൺസ്മെൻ്റ് ചെയ്യാൻ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. രാഷ്ട്രീയ പാർട്ടികൾ ഈ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ, ടാക്സി ഡ്രൈവർമാർ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്.കേരള പൊലീസിന്റെ തുണ സൈറ്റിലൂടെയാണ് വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചരണം നടത്തുവാൻ അപേക്ഷ നൽകുന്നത്. മുൻപ് വാഹനങ്ങളുടെ പേപ്പർ ഭാഗങ്ങൾ പരിശോധിച്ച് അനുമതി നൽകുയായിരുന്നു പതിവ്. ഇനി മുതൽ ടാക്സി വാഹനങ്ങൾ ആണെങ്കിൽ മാത്രമെ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി ലഭിക്കു. ഇത് സ്ഥാനാർത്ഥികളുടെ ചെലവ് വർദ്ധിക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ നിലപാട്.Also read: സി ഐ ടി യു സമര വിജയം; ബി എസ് എൻ എല്ലിൽ നിന്ന് പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കുംഎന്നാൽ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ടാക്സി ഡ്രൈവർമാർ. ഗ്രാമ പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് – 25,000വും,ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പൽ കൗൺസിൽ – 75,000വും ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ പരിധിയിൽ 1,50,000/ രൂപയുമാണ് പരാമവധിതെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കഴിയുന്ന തുക. വാഹന വാടക ഇനത്തിൽ ചെലവ് വർദ്ധിക്കുമ്പോൾ കണക്ക് പിടിച്ച് നിറുത്താൻ സ്ഥാനാർത്ഥികൾ വിയർപ്പൊഴുക്കേണ്ടി വരും.The post പ്രചരണത്തിനായി ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ സ്ഥാനാർത്ഥികളുടെ ചെലവേറും appeared first on Kairali News | Kairali News Live.