കോഴിക്കോട് ജനറൽ മാനേജറുടെ ഓഫീസിനു മുമ്പിൽ ബി എസ് എൻ എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സി ഐ ടി യു നടത്തിയ സമരം വിജയിച്ചു. അനധികൃതമായി പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കും. സമരം വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സംഘടനാപ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.അനധികൃതമായി തൊഴിലാളികളെ പിരിച്ച് വിട്ട ബി എസ് എൻ എൽ മാനേജ്മെന്റിനെതിരെ ഈ മാസം ഒന്നാം തീയതി മുതൽ ബി എസ് എൻ എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സി ഐ ടി യു കോഴിക്കോട് ബി എസ് എൻ എൽ ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ ധർണ സമരം നടത്തിയിരുന്നു. ജനറൽ മേനേജർ, ഡപ്പ്യൂട്ടി ജനറൽ മേനേജർ തുടങ്ങിയവരുമായി തൊഴിലാളി നേതാക്കൾ നടത്തിയ ചർച്ചയാണ് ഫലം കണ്ടത്.Also read: ‘കൃത്യമായ കാഴ്ചപ്പാട്’ ; പ്രായം കുറഞ്ഞ സ്ഥാനാർഥി മാഗ്നയെ അറിയാംഇത് പ്രകാരം, കോഴിക്കോട് ജില്ലയിൽ അനധികൃതമായി പിരിച്ചുവിട്ട 12 തൊഴിലാളികളെയും തിരിച്ചെടുക്കും. ഇതിൽ രണ്ടുപേരെ കോൾ ഡ്യൂട്ടിയിൽ ഉൾപ്പെടുത്തി. ജില്ലയിലെ വിവിധ ഇടങ്ങളിലെ ഏഴോളം ശുചീകരണ തൊഴിലാളികളെയും തിരിച്ചെടുക്കാനും ധാരണയായി. മുഴുവൻ തൊഴിലാളികളും ഉടൻതന്നെ ജോലിക്ക് ഹാജരാകുവാൻ യൂണിയൻ ആവശ്യപ്പെട്ടു. ആഹ്ലാദ പ്രകടനത്തിനുശേഷം നടന്ന പൊതുയോഗത്തിൽ ബി എസ് എൻ എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി സി .കെ വിജയൻ, കെ സന്തോഷ്, പി മനോജ് കുമാർ, കെ രേഖ തുടങ്ങിയവർ സംസാരിച്ചു.The post സി ഐ ടി യു സമര വിജയം; ബി എസ് എൻ എല്ലിൽ നിന്ന് പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കും appeared first on Kairali News | Kairali News Live.