തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍; കെപിസിസി നേതൃ യോഗങ്ങള്‍ ഇന്ന്

Wait 5 sec.

തിരുവനന്തപുരം |  കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും കെപിസിസി യോഗവും ഇന്ന് ചേരും. ഉച്ചക്ക് രണ്ടിന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം നടക്കും. വേകിട്ട് നാലിന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. പുതിയ കോര്‍ കമ്മിറ്റി നിലവില്‍ വന്നതിനുശേഷം അധികാരം പരിമിതപ്പെട്ട രാഷ്ട്രീയകാര്യ സമിതിയാണ് ഇന്ന് യോഗം ചേരുന്നത്.കെപിസിസി യോഗത്തില്‍ മേഖലകളുടെ ചുമതലയും ജില്ലകളുടെ ചുമതലയും വിഭജിച്ച വിവരം ഭാരവാഹികളെ ഔദ്യോഗികമായി അറിയിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മാത്രമാകും ഇരു യോഗത്തിലും ചര്‍ച്ചയാവുക. വിവാദ വിഷയങ്ങളും പുനഃസംഘടനയും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.അതേസമയം, പി വി അന്‍വറിനെയും സികെ ജാനുവിനെയും യുഡിഎഫില്‍ എടുക്കുന്നതില്‍ തീരുമാനം വൈകുമെന്നാണ് അറിയുന്നത്.