പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂരിലെ ഭായി കോളനിക്ക് സമീപത്തെ പാടശേഖരത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറീസ സ്വദേശി ആണെന്നാണ് പ്രാഥമിക നിഗമനം. അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ലഹരി കുത്തിവക്കുന്നതിന് ഉപയോഗിക്കുന്ന സിറിഞ്ച്, ലഹരി വസ്തുക്കൾ സൂക്ഷിക്കുന്ന ഡപ്പികൾ എന്നിവ മൃതദേഹത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.ALSO READ; പാലക്കാട് നഗരസഭ സ്ഥാനാർഥി നിർണയം: ബിജെപിയിൽ ഭിന്നത; സി കൃഷ്ണകുമാർ പക്ഷത്തിന്റെ ലിസ്റ്റ് അംഗീകരിക്കാതെ സംസ്ഥാന നേതൃത്വംupdating…The post പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരൻ പാടശേഖരത്തിൽ മരിച്ച നിലയിൽ; സിറിഞ്ച് കണ്ടെടുത്തു appeared first on Kairali News | Kairali News Live.