പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൂട്ടത്തോടെ ചത്ത സംഭവം: കാരണം ക്യാപ്ച്ചർ മയോപതി; പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്

Wait 5 sec.

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവത്തിൽ പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്. മൂന്നു മാനുകൾ തെരുവുനായ ആക്രമണത്തിലാണ് ചത്തതെങ്കിൽ ബാക്കി മാനുകൾ ക്യാപ്ച്ചർ മയോപതിയെ തുടർന്നാണ് ജീവൻ വെടിഞ്ഞതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. തെരുവുനായ കൂട്ടിൽ കയറി കുറച്ചു മാനുകളെ ആക്രമിച്ചതോടെ മറ്റ് മാനുകൾ ഭയപ്പാടിൽ ആവുകയും കുഴഞ്ഞുവീണ് മരിക്കുകയും ചെയ്യുകയായിരുന്നു. ഭയപ്പാടോ സമ്മർദ്ദമോ മൂലം മൃഗങ്ങൾ കു‍ഴഞ്ഞ് വീണ് മരിക്കുന്ന അവസ്ഥയാണ് ക്യാപ്ച്ചർ മയോപതി. ALSO READ; കേരള സർവകലാശാല: സെനറ്റ് യോഗത്തിൽ ഡീൻ സിഎൻ വിജയകുമാരി പങ്കെടുക്കുന്നു; കടുത്ത പ്രതിഷേധമുയർത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾമാൻ കൂടിന്‍റെ വലയിലെ ദ്വാരത്തിലൂടെയാണ് തെരുവുനായ അകത്ത് കടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച ഇല്ലെന്നാണ് നിഗമനം. കൂടുകളുടെ സുരക്ഷാ പരിശോധന വീണ്ടും നടത്താനും ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്. സംഭവത്തിൽ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെയാണ് പത്ത് മാനുകളെ ചത്തനിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടൻ സുവോളജിക്കൽ പാർക്കിൽ അടിയന്തര സുരക്ഷാ ഓഡിറ്റ്‌ നടത്തിയിരുന്നു.The post പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൂട്ടത്തോടെ ചത്ത സംഭവം: കാരണം ക്യാപ്ച്ചർ മയോപതി; പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.