ചെങ്കോട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കും; ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

Wait 5 sec.

ന്യൂഡല്‍ഹി |  ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി രേഖ ഗുപ്ത. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും സ്ഫോടനത്തില്‍ അംഗവൈഗല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ് അകൗണ്ടിലൂടെ മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പാക്കുന്നതായി രേഖ ഗുപ്ത അറിയിച്ചു. ഇന്നലെ വൈകിട്ടോടെയുണ്ടായ അപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 20-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉച്ചവരെയുള്ള വിവരം അനുസരിച്ച് കൊല്ലപ്പെട്ടവരില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഇനി തിരിച്ചറിയാനുള്ളത് ചിന്നിച്ചിതറിയ മൃതദേഹങ്ങളാണ്. ഇത് തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.