ബിഹാറില്‍ നിതീഷ് കുമാര്‍തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതാക്കള്‍. നിതീഷ് കുമാറിന്റെ വസതിയില്‍ എന്‍ഡിഎ നേതാക്കള്‍ യോഗം ചേര്‍ന്നു. മുഖ്യമന്ത്രി സ്ഥാനം വീതം വെക്കണമെന്ന ബിജെപി നിലപാടിനോടും ജെഡിയുവിന് അതൃപ്തി. അതേസമയം ഉപമുഖ്യമന്ത്രിസ്ഥാനം ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ ചിരാഗ് പാസ്വാനും ആരംഭിച്ചിട്ടുണ്ട്. ബിഹാറില്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചകള്‍ തന്നെയാണ് ബിഹാറില്‍ നടക്കുന്നത്. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് ജെഡിയു നേതാക്കള്‍ വ്യക്തമാക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും ജെഡിയുവിന്റെ മുന്നേറ്റത്തില്‍ ബിജപിക്ക് മുഖ്യമന്ത്രിസ്ഥാനം സ്വപ്നം മാത്രമാകും. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ജെഡിയു ഇക്കാര്യം അംഗീകരിക്കില്ല. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി ആകുമെന്നും ജെഡിയു നേതാവ് ശ്യം രജക് നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ വ്യക്തമാക്കി.ALSO READ; നൗഗാം പൊലീസ് സ്റ്റേഷന്‍ സ്ഫോടനം: ഊഹാപോഹങ്ങൾ വേണ്ട; നടന്നത് ആകസ്മികമായ സ്ഫോടനമെന്ന് പൊലീസ്മുഖ്യമന്ത്രി സ്ഥാനം വീതം വെക്കാത്ത സാഹചര്യമുണ്ടായാല്‍ 2020ലേത് പോലെ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനത്തിനും ബിജെപി അവകാശ വാദം ഉന്നയിക്കും. അതേ സമയം മികച്ച പ്രകടനം കാഴ്ചവെച്ച ചിരാഗ് പാസ്വാനും ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെക്കുന്നുത് ബിജെപിക്ക് വെല്ലുവിളിയാണ്. ഉപമുഖ്യമന്ത്രിസ്ഥാനവും പ്രധാന പോസ്റ്റുകള്‍ക്കും ചിരാഗ് പാസ്വാന്‍ വിഭാഗവും അവകാശവാദം ഉന്നയിക്കും. ജിതിൻ റാം മാഞ്ചിയുടെ പാര്‍ട്ടിക്കും പ്രധാന പോസ്റ്റുകള്‍ നല്‍കേണ്ടി വരുമെന്നതും മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായകമാകും. എന്‍ഡിഎ മികച്ച വിജയം നേടിയെങ്കിലും ബിഹാറില്‍ ഭരണം സ്വയം ഏറ്റെടുക്കാനുള്ള ബിജെപി നീക്കങ്ങളാണ് ജെഡിയുവിന്റെയും, എല്‍ജെപി രാംവിലാസ് പാസ്വാന്‍ വിഭാഗത്തിന്റെയും മികച്ച പ്രകടത്തില്‍ പാളുന്നത്.The post ബിഹാറില് നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു; ജയിച്ചിട്ടും സ്വപ്നങ്ങളെല്ലാം വീണുടഞ്ഞ് ബിജെപി appeared first on Kairali News | Kairali News Live.