സഞ്ജു സാംസൺ ചെന്നൈയിൽ ചേരുന്നത് മോഹവിലയിൽ; ജഡേജയ്ക്ക് വിലയിടിവ്

Wait 5 sec.

ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ട് മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റർ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഭാഗമായി. രവീന്ദ്ര ജഡേജയുമായുള്ള കൈമാറ്റ കരാറിലൂടെയാണ് സഞ്ജു രാജസ്ഥാനിൽനിന്ന് ചെന്നൈയിലേക്ക് എത്തുന്നത്. അതേസമയം ജഡേജ, തന്‍റെ ആദ്യ ടീമായ രാജസ്ഥാൻ റോയൽസിൽ എത്തും. ജഡേജയെ കൂടാതെ, ഇംഗ്ലണ്ട് ഓൾ‌റൗണ്ടർ സാം കറനും ചെന്നൈയിൽനിന്ന് റോയൽസിലേക്ക് മാറി. ഒരു പതിറ്റാണ്ടാനന്ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരക്കൈമാറ്റമാണിത്. പണം നൽകാതെ പരസ്പരം കളിക്കാരെ വെച്ചുമാറുന്ന രീതിയാണ് ഈ സ്വാപ്പ് ഡീലിലൂടെ സഞ്ജുവിനെ ചെന്നൈയും ജഡേജയെ രാജസ്ഥാനും സ്വന്തമാക്കിയത്. എന്നാൽ സഞ്ജുവിന് ലഭിച്ച വിലയ്ക്ക് രാജസ്ഥാന് ജഡേജയ്ക്കൊപ്പം സാം കറണെ കൂടി ലഭിക്കുകയായിരുന്നു. ഇനി താരങ്ങൾക്ക് എത്ര രൂപയാണ് ലഭിച്ചതെന്ന് നോക്കാം…ഇപ്പോൾ നടന്ന ഈ സ്വാപ്പ് കരാറിന്റെ ഫലമായി, ഇന്ത്യൻ പ്രീമിയർ ലീഗിൽ ജഡേജയുടെ മൂല്യം ഇടിയുകയാണ്. ഐ‌പി‌എൽ 2025 മെഗാ ലേലത്തിന് മുമ്പ് സി‌എസ്‌കെ അദ്ദേഹത്തെ നിലനിർത്തിയത് 18 കോടി രൂപയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ സ്വാപ്പ് കരാറിലൂടെ, രാജസ്ഥാനിൽ എത്തുമ്പോൾ അദ്ദേഹത്തിന് ലഭിക്കേണ്ടത് 18 കോടി രൂപയാണ്. എന്നാൽ ലഭിച്ചതാകട്ടെ 14 കോടി രൂപ മാത്രമാണ്. അതേസമയം സഞ്ജു സാംസണ് നിലവിലുള്ള 18 കോടി രൂപ പ്രതിഫലം തന്നെ സിഎസ്കെയിലേക്ക് മാറുമ്പോൾ ലഭിക്കുകയും ചെയ്യും. സഞ്ജുവിന് ഐപിഎൽ കരിയറിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ് 2025-26 സീസണിൽ ചെന്നൈയിൽനിന്ന് ലഭിക്കുക.കഴിഞ്ഞ രണ്ട് സീസണുകളിൽ നിറംമങ്ങിയ ചെന്നൈയ്ക്ക് സഞ്ജുവിന്‍റെ വരവ് കരുത്തേകും, പ്രത്യേകിച്ചും ബാറ്റിങ് നിരയ്ക്ക്. രാജസ്ഥാൻ റോയൽസിനുവേണ്ടി 11 സീസണുകളിൽനിന്ന് സഞ്ജു അടിച്ചെടുത്തത് 4,027 റൺസാണ്. സഞ്ജുവിന്‍റെ ക്യാപ്റ്റൻസിയിൽ 2022ൽ രാജസ്ഥാൻ റണ്ണേഴ്സ് അപ്പായി. കഴിഞ്ഞ സീസൺ വരെ കളത്തിലിറങ്ങിയ ധോണി, ഇത്തവണ മാറി നിൽക്കാനുള്ള സാധ്യത കൂടുതലാ്. എങ്കിൽ ആ വിടവ് നികത്തുകയെന്ന് വലിയ ഉത്തരവാദിത്തമാണ് സഞ്ജു സാംസൺ ഏറ്റെടുക്കേണ്ടിവരിക.Also Read- മൈതാനത്ത് വീണ്ടും സൂര്യവംശിയുടെ ‘വൈഭവം’: 32-ാം പന്തില്‍ സെഞ്ച്വറി നേടി 14-കാരൻ്റെ വെടിക്കെട്ട് ബാറ്റിംഗ്അതേസമയം ജഡേജ ടീമിൽനിന്ന് പോകുന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. കാരണം ഒരു ദശാബ്ദത്തിലേറെയായി, ചെന്നൈയുടെ ഐക്കൺ താരമായി നിറഞ്ഞുനിന്നയാളാണ് രവീന്ദ്ര ജഡേജ. ചെന്നൈയ്ക്കുവേണ്ടി 143 വിക്കറ്റുകൾ വീഴ്ത്തിയ ജഡേജ, മഞ്ഞപ്പടയുടെ മൂന്ന് ഐപിഎൽ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചയാളുമാണ്. 2023-ലെ ഫൈനലിൽ ജഡേജയുടെ അവിസ്മരണീയ ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് ഐപിഎൽ കിരീടം സമ്മാനിച്ചത്. നിലവിലെ ടീമിൽ ജഡേജയുടെ വിടവ് നികത്താൻപോന്ന കളിക്കാരില്ല എന്നതും ചെന്നൈയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.മറുവശത്ത് രാജസ്ഥാൻ നിരയ്ക്ക് കൂടുതൽ കരുത്തേകാൻ ജഡേജയുടെ വരവ് കാരണമാകും. കാരണം കഴിഞ്ഞ സീസണിൽ സഞ്ജുവിന്‍റെ പരിക്കും, പരിചയസമ്പന്നരുടെ അഭാവവും രാജസ്ഥാന് കനത്ത തിരിച്ചടിയായി മാറിയിരുന്നു. സഞ്ജുവിന് പകരം ചുമതലയേറ്റ റിയാൻ പരാഗിന് ക്യാപ്റ്റൻ സ്ഥാനത്ത് മികവ് കാട്ടാൻ കഴിഞ്ഞില്ല. ഈ പ്രശ്നത്തിന് ജഡേജയുടെ വരവ് പരിഹാരമുണ്ടാക്കും. അവസാന ഓവറുകളിൽ ജഡേജയുടെ പരിചയസമ്പത്ത് സമ്മർദ്ദത്തെ അതിജീവിക്കാൻ രാജസ്ഥാനെ സഹായിക്കും. ജഡേജയ്ക്കൊപ്പം എത്തുന്ന സാം കറൻ, രാജസ്ഥാന്‍റെ ഓൾറൗണ്ട് വിഭാഗത്തെ കൂടുതൽ ശക്തമാക്കും.The post സഞ്ജു സാംസൺ ചെന്നൈയിൽ ചേരുന്നത് മോഹവിലയിൽ; ജഡേജയ്ക്ക് വിലയിടിവ് appeared first on Kairali News | Kairali News Live.