ബെംഗളുരു|കര്‍ണാടകയിലെ യാദ്ഗിരിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേരെ യാദ്ഗിരി പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി തെരച്ചില്‍ തുടരുന്നതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്.ഷഹബാദ് മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍പേഴ്‌സണാണായിരുന്നു അഞ്ജലി. അഞ്ജലിയുടെ ഭര്‍ത്താവ് ഗിരീഷ് കമ്പാനൂര്‍ മൂന്ന് വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്നു ഗിരീഷ്. അഞ്ജലിയെ കൊന്നത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ അതേ സംഘമാണെന്നാണ് പോലീസ് പറയുന്നത്.