തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് കോര്‍പറേഷനില്‍ വി എം വിനു യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി; ഫാത്തിമ തഹ്ലിയ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി

Wait 5 sec.

കോഴിക്കോട്| തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനില്‍ സംവിധായകന്‍ വി എം വിനു യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. കല്ലായി ഡിവിഷനില്‍ നിന്നാണ് വി എം വിനു മത്സരിക്കുന്നത്. കുറ്റിച്ചിറ വാര്‍ഡില്‍ നിന്നാണ് ഫാത്തിമ തഹ്ലിയ ജനവിധി തേടുക. ഇന്ന് വൈകിട്ട് റോഡ് ഷോയോടെ പ്രചാരണം ആരംഭിക്കും. കോഴിക്കോടിന് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് വി എം വിനു പ്രതികരിച്ചു.കോര്‍പറേഷനിലെ 49 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം ഘട്ടത്തിലെ 15 സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി 37 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന 12 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെ അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിക്കും.