ജമ്മു കശ്മീരിൽ ശ്രീനഗർ നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി നടന്ന സ്ഫോടനം ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന നിഗമനങ്ങൾ തള്ളി പൊലീസ്. നടന്നത് ആക്‌സാമികമായ സ്ഫോടനമെന്ന് ഡി ജി പി നലിൻ പ്രഭാത് പറഞ്ഞു. ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മറ്റ് ഊഹാപോഹങ്ങൾ വേണ്ടതില്ലെന്നും ഈ ദൗർഭാഗ്യകരമായ സംഭവത്തിന്റെ വ്യാപ്തിയും കാരണങ്ങളും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.ALSO READ: ‘ബിഹാറിൽ ബിജെപി സഖ്യത്തെ വിജയിപ്പിച്ചത് കോൺഗ്രസ്; മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്തിയത് അവരാണ്’; ജിതിൻ ഗോപാലകൃഷ്ണൻ എഴുതിയ കുറിപ്പ് ശ്രദ്ദേയമാകുന്നുഅതേസമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പോലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരുമാണ്, ഹരിയാനയിലെ ഫരീദാബാദിൽ തീവ്രവാദ ബന്ധത്തിന് അറസ്റ്റിലായവരിൽ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിച്ചുകൊണ്ടിരുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം . 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് അന്ന് കണ്ടെടുത്തിരുന്നത്.അതേസമയം ദില്ലി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വാഹനങ്ങളാണ് നീക്കം ചെയ്തു. മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.The post നൗഗാം പൊലീസ് സ്‌റ്റേഷന്‍ സ്‌ഫോടനം: ഊഹാപോഹങ്ങൾ വേണ്ട; നടന്നത് ആകസ്മികമായ സ്ഫോടനമെന്ന് പൊലീസ് appeared first on Kairali News | Kairali News Live.