‘കോൺഗ്രസ് എല്ലാ മൂല്ല്യങ്ങളും കൈവിട്ടു, ഗ്രൂപ്പിൽ ഇല്ലാത്തർക്കും പെട്ടിയും തൂക്കി പിറകേ നടക്കാത്തവർക്കും യോഗ്യതയില്ല’: കോ‍ഴിക്കോട് DCC ജനറൽ സെക്രട്ടറി എൻവി ബാബുരാജ് രാജിവെച്ചു

Wait 5 sec.

സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോഴിക്കോട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. നേതാക്കന്മാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഡിസി സി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് രാജിവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ പി സി സി മാർഗ്ഗരേഖ ഉണ്ടായിട്ട് പോലും അത് അട്ടിമറിക്കപ്പെട്ടു എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ എൻ വി ബാബുരാജ് പറഞ്ഞു. കോൺഗ്രസ് എല്ലാ മൂല്ല്യങ്ങളും കൈവിട്ടെന്നും ഗ്രൂപ്പ് ഇല്ലാത്തർക്കും പെട്ടിത്തൂക്കി നടക്കാത്തവർക്കും യോഗ്യതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.വാർഡുമായി ഒരു ബന്ധവും ഇല്ലാത്ത ആളിനെയാണ് വാർഡ് 65 എരഞ്ഞിപ്പാലത്ത് സ്ഥാനാർത്ഥിയായി കെട്ടിയിറക്കിയത്. സൂപ്പർ കോർ കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഗ്രൂപ്പിൽ ഇല്ലാത്തർക്കും പെട്ടിയും തൂക്കി പിറകേ നടക്കാത്തവർക്കും യോഗ്യതയില്ല. പരാതി പറയാൻ ചെല്ലാൻ മുതിർന്ന നേതാക്കൾ ആരും കോഴിക്കോട്ടില്ല. ALSO READ; ഒളിയമ്പുകൾ അവസാനിപ്പിക്കാൻ ഉദ്ദേശമില്ലാതെ തരൂർ; തള്ളാനും കൊള്ളാനുമാകാതെ കേരളത്തിലെ നേതൃത്വംവാർഡുമായി ബന്ധമില്ലാത്ത മുൻ ബ്ലോക്ക് സെക്രട്ടറിയെ കെട്ടിയിറക്കിയെന്നും, വ്യക്ത്യാധിഷ്ടിത രാഷ്‌ട്രീയം ചോദ്യം ചെയ്യാൻ ഭയക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറൽ സെക്രടറി പി എം നിയാസ് ആ വാർഡിൽ മത്സരിക്കാത്തത് ജയ സാധ്യത ഇല്ലാത്തത് കൊണ്ടാണെന്നും എൻ വി ബാബുരാജ് കൂട്ടിച്ചേർത്തു.കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായും അദ്ദേഹം അറിയിച്ചു. The post ‘കോൺഗ്രസ് എല്ലാ മൂല്ല്യങ്ങളും കൈവിട്ടു, ഗ്രൂപ്പിൽ ഇല്ലാത്തർക്കും പെട്ടിയും തൂക്കി പിറകേ നടക്കാത്തവർക്കും യോഗ്യതയില്ല’: കോ‍ഴിക്കോട് DCC ജനറൽ സെക്രട്ടറി എൻവി ബാബുരാജ് രാജിവെച്ചു appeared first on Kairali News | Kairali News Live.