സ്ഥലമില്ലാത്തവർക്കും ഈ കൃഷി ചെയ്യാം; കുറച്ച് മുതൽമുടക്ക്, ഇരട്ടി ലാഭം

Wait 5 sec.

കൃഷിയോട് താത്പര്യം ഉള്ള ആളുകൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ തുടങ്ങാൻ കഴിയുന്ന ഒരു കൃഷിയാണ് കൂൺ കൃഷി. അധികം മുതൽ മുടക്കി ഒന്നും തന്നെ വേണ്ട. പരിപാലനവും വളരെ എളുപ്പമാണ്. കൃഷി തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ വിളവെടുക്കാനും കഴിയും. സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ കൃഷിയാണ് കൂൺ കൃഷി. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.ആദ്യം ചെയ്യേണ്ടത് മാധ്യമം തയ്യാറാക്കൽ ആണ്. ഇതിനായി വൈക്കോൽ എടുക്കുന്നതാണ് ആണ്. എടുത്ത് വെച്ചിരിക്കുന്ന വൈക്കോൽ 8-12 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയ ശേഷം 30 മിനിറ്റെങ്കിലും തിളപ്പിക്കുകയോ ആവി കയറ്റുകയോ ചെയ്യുക. ഇത് ഫോർമാലിൻ/ബാവിസ്റ്റിൻ മിശ്രിതം ഉപയോഗിച്ച് അണുനശീകരണം ചെയ്യേണ്ടതാണ്. ഈ വൈക്കോൽ കൈക്കൊണ്ട് പിഴിഞ്ഞാൽ വെള്ളം വരാത്ത വിധത്തിൽ പിഴിഞ്ഞെടുത്ത് മാറ്റിവെയ്‌ക്കേണ്ടതാണ്.Also read: നിങ്ങളുടെ വീട്ടിലെ വൈഫൈ കണക്ഷന് സ്പീഡ് കുറവാണോ? കാരണമിതാണ്ശേഷം ബെഡ് നിർമാണത്തിലേക്ക് കടക്കാം. അതിനായി ഒരു വലിയ പ്ലാസ്റ്റിക് ബാഗ് എടുക്കണം. അതിലേക്ക് ആദ്യം ഒരു തട്ട് വൈക്കോൽ ചുരുട്ടി വയ്ക്കുക. അതിന്റെ മുകളിലേക്ക് കൂൺ വിത്ത് വിതറാം. വീണ്ടും വൈക്കോൽ ഒരു തട്ട് വെച്ച് അതിന്റെ മുകളിലേക്ക് കൂൺ വിത്ത് ഇടാം. കവർ നിറയുന്നത് വരെ ഈ പ്രക്രിയ തുടരാം. ശേഷം നല്ല ഒരു കയർ കൊണ്ട് പ്ലാസ്റ്റിക് കവർ കെട്ടിവെയ്ക്കാം. ശേഷം അവിടവിടങ്ങളിലായി കവറിൽ ദ്വാരങ്ങൾ ഇടാം.തയാറാക്കിയ കൂൺ ബെഡുകൾ സൂര്യപ്രകാശമില്ലാത്ത സ്ഥലത്ത് സൂഖിക്കാൻ ശ്രദ്ധിക്കണം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വെള്ളം തളിച്ച് നൽകേണ്ടതാണ്. നനവ് കൂടുതലാകാതിരിക്കാൻ ശ്രദ്ധിക്കണം. പത്ത് മുതൽ പന്ത്രണ്ട് ദിവസത്തിനുള്ളിൽ കൂൺ തന്തുക്കൾ വളർന്നു തുടങ്ങും. പതിനഞ്ച് ദിവസം ആകുമ്പോഴേക്കും സുഷിരങ്ങളിലൂടെ കൂൺ വളർന്നു തുടങ്ങും. 20-50 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താൻ കഴിയും.The post സ്ഥലമില്ലാത്തവർക്കും ഈ കൃഷി ചെയ്യാം; കുറച്ച് മുതൽമുടക്ക്, ഇരട്ടി ലാഭം appeared first on Kairali News | Kairali News Live.