തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ‘ ഫെല്ലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിങ് ’ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 24 വൈകിട്ട് 4 മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. എംസിഐ അംഗീകരിച്ച എംബിബിഎസ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. 40 വയസാണ് പ്രായപരിധി. എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുക.Also read: പാചകം അറിയുന്ന സ്ത്രീയാണോ? സർക്കാർ സ്ഥാപനത്തിൽ കുക്ക് ആകാംതെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് 47, 000 രൂപ സ്റ്റൈപൻഡ് ഓരോ മാസവും ലഭിക്കും. കോഴ്സിന് ജോയിൻ ചെയ്യുന്ന വിദ്യാർഥികൾ 10000 രൂപ കോഷൻ ഡെപ്പോസിറ്റ് ആയി നൽകണം. കോഴ്സ് പൂർത്തീകരിക്കുന്ന സമയം വിദ്യാർത്ഥികൾക്ക് ഈ തുക തിരികെ ലഭിക്കും. 1000 രൂപയാണ് അപേക്ഷ ഫീസ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.Thiruvananthapuram Regional Cancer Center invites applications for the ‘Fellowship in Oncology Imaging’ program. The last date for receiving applications is November 24, 4 pm.The post ആർ സി സി യിൽ ഫെല്ലോഷിന് അവസരം; നവംബർ 24 വരെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.