ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി ക്രൊയേഷ്യ. ഫറോ ഐലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ക്രൊയേഷ്യ ഗ്രൂപ്പ് എല്ലില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ലോകകപ്പിന് യോഗ്യത നേടിയത്. ക്രൊയേഷ്യയുടെ ഏഴാം ലോകകപ്പ് യോഗ്യതയാണിത്. 40 വയസ് പിന്നിട്ട ക്രൊയേഷ്യയുടെ സ്റ്റാര്‍ പ്ലേ മേക്കര്‍ ലൂക്കാ മോഡ്രിച്ചിന് അഞ്ചാം ലോകകപ്പ് മത്സരങ്ങള്‍ക്കും അരങ്ങൊരുങ്ങി.അതേസമയം പോളണ്ടിനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതോടെ നെതര്‍ലന്‍റ്സ് ലോകകപ്പ് യോഗ്യതയ്ക്കായി കാത്തിരിക്കണം. ഗ്രൂപ്പ് ജിയിൽ 17 പോയിന്‍റുമായി ആദ്യ സ്ഥാനത്താണ് നെതര്‍ലന്‍റ്സ്. അടുത്ത മത്സരത്തില്‍ സമനില നേടിയാലും നെതര്‍ലന്‍റ്സിന് യോഗ്യത നേടാനാകും.Also read: സഞ്ജു സാംസൺ ചെന്നൈയിൽ ചേരുന്നത് മോഹവിലയിൽ; ജഡേജയ്ക്ക് വിലയിടിവ്ഗ്രൂപ്പ് എയിലാകട്ടെ, ലക്സംബര്‍ഗിനെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ച ജര്‍മിനിയും നോര്‍ത്തേണ്‍ അയര്‍ലന്‍റിനെ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ച സ്ലൊവാക്യയും ലോകകപ്പ് യോഗ്യതയ്ക്ക് അരികെയെത്തി. തിങ്കളാഴ്ച നടക്കുന്ന ജർമനി- സ്ലൊവാക്യ മത്സരത്തിലെ വിജയി ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പിന് യോഗ്യത നേടും.english summary : Croatia qualifies for World Cup footballThe post ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി ക്രൊയേഷ്യ appeared first on Kairali News | Kairali News Live.