കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്ഐആർ നടപടികൾ നീട്ടിവയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഇലക്ഷൻ കമ്മീഷൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിൽ ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്ഐആറിൽ യഥാർഥ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുകയും അനർഹരായ വോട്ടർമാർ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായുള്ള ഫോറം വിതരണം മാത്രമാണ് ഇപ്പോൾ നടക്കുന്നത് എങ്കിലും ഫോം പൂരിപ്പിച്ചു നൽകുക അത്ര എളുപ്പമല്ല. അതിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. എന്യൂമറേഷൻ ഫോമുമായി പോകുന്ന ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ല. ALSO READ: ആലപ്പു‍ഴയിലും കോൺഗ്രസ് മതന്യൂനപക്ഷങ്ങൾക്ക് വില കൽപ്പിക്കുന്നില്ലെന്ന ആരോപണം ശക്തം; ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലിം സ്ഥാനാർഥികളുടെ എണ്ണം പൂജ്യംജീവനക്കാരിൽ നല്ലൊരു ശതമാനം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ എസ്ഐആർ സമയബന്ധിതമായി പൂർത്തിയാക്കുക അസാധ്യമാണ്. നടപടി ക്രമങ്ങൾ ഡിസംബർ 30 വരെ എങ്കിലും നീട്ടി വയ്ക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്നതാണ് നല്ലത് എന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.The post ‘എസ്ഐആറിൽ യഥാർഥ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുകയും അനധികൃത വോട്ടർമാർ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്യുന്നു; ഇതാണ് ബിഹാറിൽ കണ്ടത്’; എം വി ജയരാജൻ appeared first on Kairali News | Kairali News Live.