സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍, ഔദ്യോഗികമായി പ്രഖ്യാപിച്ചു; നന്ദി അറിയിച്ച് രാജസ്ഥാന്‍ റോയല്‍സ്

Wait 5 sec.

ചെന്നൈ| ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. ഐപിഎല്‍ അടുത്ത സീസണില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതേസമയം ദീര്‍ഘനാള്‍ താരമായും ക്യാപ്റ്റനായും ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിന് നന്ദി അറിയിച്ച് രാജസ്ഥാന്‍ റോയല്‍സും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുമായെത്തി.സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരണ്‍ എന്നീ താരങ്ങളെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മൂന്ന് താരങ്ങളും കൈമാറ്റ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. തന്റെ ആദ്യ ക്ലബ് കൂടിയായ രാജസ്ഥാന്‍ റോയല്‍സിനോട് രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ജഡേജയുടെ ഐപിഎല്‍ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍ മോശമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം ധോണിയില്‍ നിന്ന് ഏറ്റെടുത്ത ജഡേജയ്ക്ക് എട്ട് മത്സരങ്ങളില്‍ രണ്ടില്‍ മാത്രമാണ് വിജയിപ്പിക്കാനായത്. പിന്നീട് ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് തന്നെ കൈമാറി.