ബെംഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർക്കെതിരെ കേസ്

Wait 5 sec.

ബൈക്ക് ടാക്‌സി യാത്രക്കിടെ യുവതിക്ക് നേരെ ഡ്രൈവറുടെ ലൈംഗികാതിക്രമം. ബെംഗളൂരുവിൽ ആണ് സംഭവം. യുവതിയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അതിക്രമം നടത്തുന്നതിന്റെ യുവതി മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണിപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാൾ മണിയോടെയായിരുന്നു സംഭവം. ബെംഗളൂരു ചർച്ച് സ്ട്രീറ്റിൽ നിന്ന് തന്റെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിക്കാണ് മോശം അനുഭവം ഉണ്ടായത്. യാത്രയ്ക്കിടെ ഡ്രൈവർ യുവതിയുടെ കാലിൽ പിടിച്ചതോടെ യുവതി മൊബൈൽ ഫോണിൽ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. “നിങ്ങൾ എന്താണ് ചെയ്യുന്നത്, ഇത് ചെയ്യരുത്” എന്ന് യുവതി പറഞ്ഞെങ്കിലും ഇയാൾ തൻ്റെ പ്രവൃത്തി നിർത്തിയില്ല. ALSO READ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് അയൽക്കാരിയുമായി ഒന്നിച്ച് ജീവിക്കാൻ; സംഭവം പുറത്തറിഞ്ഞത് ഫോണിലെ വീഡിയോ വഴി, തമിഴ്നാട്ടിൽ യുവതിയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽശേഷം യുവതി താമസ സ്ഥലത്ത് എത്തിയപ്പോൾ ഈ സംഭവം ശ്രദ്ധിച്ച മറ്റൊരു വ്യക്തി ഡ്രൈവറോട് യുവതിയോട് ക്ഷമ പറയാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ഇയാൾ ക്ഷമ പറഞ്ഞതായും യുവതി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.The post ബെംഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർക്കെതിരെ കേസ് appeared first on Kairali News | Kairali News Live.